21/10/2026
[fontresizer_tawhidurrahmandear_widget]

Tags :National Highway

Kerala

കൈപ്പമംഗലം അപകടം: ‘ദേശീയപാതയിലെ സുരക്ഷ പരിശോധിക്കണം’; നിതിൻ ഗഡ്‌കരിക്ക് കത്തയച്ച് മുഖ്യമന്ത്രി വി.ഡി.

തിരുവനന്തപുരം: ദേശീയപാതയിലെ സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ കത്തയച്ചു. തൃശൂർ കൈപ്പമംഗലത്തുണ്ടായ വൻ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ. ദേശീയപാതകളിൽ വാഹനങ്ങൾ അശാസ്ത്രീയമായും നിയമവിരുദ്ധമായും പാർക്ക് ചെയ്യുന്നത് തടയാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് കത്തിൽ വ്യക്തമാക്കുന്നു. അപകടസാധ്യത മുന്നറിയിപ്പ് സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്നും അടിയന്തരമായി പരിശോധനകൾ നടത്തി സുരക്ഷ ഉറപ്പാക്കാൻ ഇടപെടണമെന്നും കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബർ അഞ്ചിന് കൈപ്പമംഗലം പനമ്പിക്കുന്നിലാണ് തമിഴ്‌നാട് [&Read More

Main story

പ്രധാനമന്ത്രിയുടെ ദേശീയപാതാ ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി റിയാസിന് ക്ഷണമില്ല; ബഹിഷ്കരിച്ച് സർക്കാർ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാതാ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ ഒഴിവാക്കി. സംസ്ഥാനത്തെ റോഡ് വികസനവുമായി നേരിട്ട് ബന്ധപ്പെട്ട വകുപ്പ് മന്ത്രിയെ ചടങ്ങിൽ നിന്ന് മാറ്റിനിർത്തിയത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്കരിക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഇന്ന് കൊച്ചിയിൽ നടക്കുന്ന ചടങ്ങിലെ ഔദ്യോഗിക അതിഥി പട്ടികയിൽ മന്ത്രി റിയാസിന്റെ പേരില്ല. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എം.ബി. രാജേഷ്, [&Read More