ഗൺമാൻമാരുടെ മർദനം:തെളിവുകൾ നശിപ്പിച്ചു; കേസ് അട്ടിമറിക്കാൻ ഉദ്യോഗസ്ഥർ കൂട്ടുനിന്നെന്ന് എസ്.ഐ.ടി റിപ്പോർട്ട്
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ച കേസ് അട്ടിമറിക്കാൻ നീക്കം നടന്നതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) കണ്ടെത്തൽ. കേസ് അട്ടിമറിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ തന്നെ ഒത്താശ ചെയ്തതായും കോടതിക്ക് മുന്നിലെത്തിയ നിർണായക തെളിവുകൾ പോലും നശിപ്പിക്കപ്പെട്ടതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെയും വിശദമായ അന്വേഷണം വേണമെന്നാണ് എസ്.ഐ.ടിയുടെ പ്രധാന ശുപാർശ. പ്രതികളായ ഗൺമാൻമാർക്ക് മുൻകൂർ ജാമ്യം അനുവദിച്ചാൽ അത് നീതിനിർവഹണം പൂർണ്ണമായും തടസ്സപ്പെടുത്താൻ ഇടയാക്കുമെന്ന് [&Read More