ന്യൂഡൽഹി: വിദ്യാർത്ഥി പ്രക്ഷോഭങ്ങളുമായും നീറ്റ് യു.ജി 2026 പരീക്ഷയുമായും ബന്ധപ്പെട്ട് ലോക്‌സഭയിൽ സമർപ്പിച്ച മൂന്ന് സെറ്റ് ചോദ്യങ്ങൾക്ക് അനുമതി നിഷേധിച്ചതിനെതിരെ രൂക്ഷവിമർശനവുമായി സി.ജെ.പി വക്താവ് സൗരവ് ദാസ്. കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണ് ചോദ്യങ്ങൾ ഒഴിവാക്കിയതെന്നാണ് സൗരവ് ദാസിന്റെ ആരോപണം. പാർലമെന്റിലെ ചോദ്യോത്തര വേള സർക്കാരിന്റെ ഉത്തരവാദിത്തം ഉറപ്പാക്കുന്ന പ്രധാന സംവിധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭാ എം.പി മാതേശ്വരൻ വി.എസ് കേന്ദ്ര ആഭ്യന്തര, വിദ്യാഭ്യാസ മന്ത്രാലയങ്ങളോട് മറുപടി ആവശ്യപ്പെട്ട് സമർപ്പിച്ച ചോദ്യങ്ങളാണ് നിരസിക്കപ്പെട്ടതെന്ന് ദാസ് അറിയിച്ചു. 101799, 101801 [&Read More