’ഡൽഹിയിൽ വന്നാൽ എനിക്ക് അലർജിയാണ്’; മലിനീകരണത്തിന്റെ ആഘാതം വെളിപ്പെടുത്തി നിതിൻ ഗഡ്കരിയും
ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്ന മലിനീകരണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഡല്‍ഹിയില്‍ ഏതാനും ദിവസങ്ങള്‍ താമസിക്കുമ്പോള്‍ തന്നെ തനിക്ക് അലര്‍ജി അനുഭവപ്പെടാറുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇന്നലെ തലസ്ഥാനത്ത് നടന്ന പുസ്തക പ്രകാശന ചടങ്ങിലായിരുന്നു മന്ത്രിയുടെ തുറന്നുപറച്ചില്‍. ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ 40 ശതമാനവും ഗതാഗത മേഖലയില്‍ നിന്നാണെന്ന് മന്ത്രി സമ്മതിച്ചു. രാജ്യത്തിന്റെ വിദേശനാണ്യത്തിന്റെ വലിയൊരു പങ്കും ഫോസില്‍ ഇന്ധനങ്ങള്‍ക്കായി ചെലവഴിക്കുന്ന സാഹചര്യത്തില്‍ മലിനീകരണം കുറഞ്ഞ ബദല്‍ മാര്‍ഗ്ഗങ്ങളിലേക്ക് മാറേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. [&Read More