20/10/2026
[fontresizer_tawhidurrahmandear_widget]

Tags :North Batinah

Oman

ഒമാനിൽ വൈദ്യുതി കേബിളുകളും വയറുകളും മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിൽ വൈദ്യുതി കേബിളുകളും വയറുകളും മോഷ്ടിച്ച കേസിൽ ഒരാളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ലിവ വിലായത്തിലെ ഒരു വാണിജ്യ സ്ഥാപനത്തിൽനിന്നും നിർമാണത്തിലിരിക്കുന്ന വിവിധ വീടുകളിൽനിന്നുമാണ് ഇയാൾ മോഷ്ടിച്ചതെന്ന് പൊലീസ് അറിയിച്ചു. അഞ്ച് വ്യത്യസ്ത മോഷണക്കേസുകളിൽ പ്രതിക്ക് നേരിട്ട് പങ്കുണ്ടെന്ന് വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡ് വ്യക്തമാക്കി. അറസ്റ്റിലായ പ്രതിക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്.Read More