വിയന്ന/പ്യോങ്യാങ്: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ സുപ്രധാന നീക്കവുമായി ഉത്തര കൊറിയ. ആണവ പദ്ധതികൾ വിപുലീകരിക്കുകയും ആണവായുധശേഷി വർധിപ്പിക്കുകയും ചെയ്യുന്നതായുള്ള റിപ്പോർട്ടുകളാണു പുറത്തുവരുന്നത്. അന്താരാഷ്ട്ര ആണവോർജ ഏജൻസി(ഐ.എ.ഇ.എ) മേധാവി റാഫേൽ ഗ്രോസിയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. കിം ജോങ് ഉന്നിന്റെ നേതൃത്വത്തിൽ നടക്കുന്ന ആണവ പദ്ധതികൾ ആശങ്കപ്പെടുത്തുന്ന സാഹചര്യത്തിലാണുള്ളതെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഉത്തരകൊറിയയിലെ ആണവ കേന്ദ്രങ്ങളിൽനിന്നുള്ള ഉപഗ്രഹ ചിത്രങ്ങൾ വിശകലനം ചെയ്തതിൽനിന്ന് ആണവായുധങ്ങൾ നിർമിക്കാനുള്ള ശേഷി അവർ ഗണ്യമായി വർധിപ്പിച്ചതായി കണ്ടെത്തിയെന്നാണ് ഗ്രോസിയെ ഉദ്ധരിച്ച് ‘റോയിട്ടേഴ്‌സ്’ റിപ്പോർട്ട് [&Read More