ലഖ്‌നൗ: ഉത്തർപ്രദേശിന്റെ വിഭജനം അനിവാര്യമാണെന്ന വാദവുമായി സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി അധ്യക്ഷനും യു.പി പഞ്ചായത്തീരാജ് മന്ത്രിയുമായ ഓം പ്രകാശ് രാജ്ഭർ. സംസ്ഥാനത്തെ നാല് ചെറിയ സംസ്ഥാനങ്ങളായി വിഭജിക്കണമെന്നും, അതിൽ നിർദ്ദിഷ്ട ‘പൂർവാഞ്ചൽ’ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദം രാജ്ഭർ സമുദായക്കാരന് നൽകണമെന്ന ഉപാധിയോടെ മാത്രമേ ഭാവിയിൽ രാഷ്ട്രീയ സഖ്യങ്ങളിലേക്ക് കടക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ജാതി സെൻസസ് പൂർത്തിയായാൽ വിഭജനമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയതായും അദ്ദേഹം വെളിപ്പെടുത്തി. എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിലാണ് രാജ്ഭർ തന്റെ നിലപാട് വ്യക്തമാക്കിയത്. വരാനിരിക്കുന്ന 2027Read More