റാമല്ല: വെസ്റ്റ് ബാങ്കില്‍ മുസ്‌ലിം പള്ളിക്ക് തീയിട്ട് ജൂത കുടിയേറ്റ സംഘം. ബുധനാഴ്ച രാത്രി വൈകി വെസ്റ്റ് ബാങ്കിലെ റാമല്ലയ്ക്ക് വടക്ക് സല്‍ഫിറ്റിനടുത്ത് സ്ഥിതി ചെയ്യുന്ന പള്ളിയിലാണ് തീവ്ര ഇസ്രയേലി സംഘത്തിന്റെ അതിക്രമം. പള്ളിയിലുണ്ടായിരുന്ന ഖുര്‍ആന്‍ കത്തിക്കുകയും ചുമരില്‍ പ്രവാചകനെതിരെ ഉള്‍പ്പെടെ വിദ്വേഷ സന്ദേശങ്ങള്‍ എഴുതുകയും ചെയ്തിട്ടുണ്ട്. സംഭവം മേഖലയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. ഐ.ഡി.എഫ് ജൂതകുടിയേറ്റക്കാരുടെ അതിക്രമങ്ങളെ ശക്തമായി വിമര്‍ശിച്ചതിനു പിന്നാലെയാണു സംഭവമെന്നതും ശ്രദ്ധേയമാണ്. അതിക്രമത്തില്‍ പള്ളിക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചു. പള്ളിയുടെ ചുവരുകളില്‍ എഴുതിയ വിദ്വേഷകരമായ [&Read More