പനയൂരിൽ മൂന്നംഗ കുടുംബത്തിന്റെ തിരോധാനം: പാൽ, പത്രം നിർത്താന്‍ ആവശ്യപ്പെട്ടു, പച്ചക്കറി സമീപത്തെ
വാണിയംകുളം: പനയൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കഴിഞ്ഞ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കൃഷ്ണകൃപ വീട്ടിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കാണാതായത്. ഇവരുടെ പനയൂരിലുള്ള വീട് നിലവിൽ പൂട്ടിയിട്ട നിലയിലാണ്. ബന്ധുക്കൾ ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടാതെ വന്നതോടെ പ്രദേശവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഷൊർണൂർ പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ഇവരുടെ പിക്കപ്പ് വാൻ വീട്ടിൽ [&Read More