ആദ്യം വോട്ട് വെട്ടി, പിന്നെ പാസ്‌പോര്‍ട്ട്; ആർ. രാജഗോപാലിനായി സുവേന്ദു അധികാരിയുടെ ഇടപെടൽ
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും ‘ദ ടെലഗ്രാഫ്’ പത്രത്തിന്റെ മുൻ എഡിറ്ററുമായ ആർ. രാജഗോപാലിന്റെ പാസ്പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ഇടപെടൽ അഭ്യർത്ഥിച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ. ആർ. രാജഗോപാലിന്റെ പാസ്പോർട്ട് കണ്ടുകെട്ടിയ നടപടിയിൽ ഇടപെടണമെന്നും അത് തിരികെ ലഭിക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് കേരള മുഖ്യമന്ത്രി കത്തയച്ചത്. മാധ്യമപ്രവർത്തകൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ജോലി നിർവഹണത്തെ ബാധിക്കുന്ന രീതിയിൽ പാസ്പോർട്ട് തടഞ്ഞുവെച്ചത് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുവെന്ന വസ്തുത കത്തിൽ [&Read More