ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ വദ്രയുടെ ഫോട്ടോ എക്സിബിഷനിൽ നിന്ന് ഡൽഹി പ്രതിഷേധത്തിന്റെ ചിത്രങ്ങൾ നീക്കം ചെയ്യിച്ചതായി പരാതി. ദേശീയ പതാകയുടേത് ഉൾപ്പെടെ ആകെയുള്ള 105 ചിത്രങ്ങളിൽ 74 ചിത്രങ്ങൾ അധികൃതർ നീക്കിയെന്നാണ് റിപ്പോർട്ട്. രാജസ്ഥാൻ സർക്കാരിന്റെ മേൽനോട്ടത്തിലുള്ള ‘ബിക്കാനീർ ഹൗസി’ലാണ് ‘നോ ഐഡിയ ഈസ് ഫൈനൽ’ എന്ന പേരിൽ റെയ്ഹാൻ ഇന്നലെ മുതൽ ചിത്രപ്രദർശനം സംഘടിപ്പിച്ചിരുന്നത്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രങ്ങളായിരുന്നു എക്സിബിഷന്റെ പ്രമേയം. “എനിക്ക് ചുറ്റും രാജ്യത്ത് [&Read More