മലപ്പുറം: മുസ്ലിം ലീഗ് രാഷ്ട്രീയത്തിൽ പാരമ്പര്യമായി പിന്തുടർന്നുപോന്ന രീതികളിൽ പുതിയ പരീക്ഷണങ്ങളുമായാണ് ഇത്തവണ നിയമസഭാ സ്ഥാനാർഥി പട്ടിക തയാറാക്കിയത്. വെറുമൊരു സ്ഥാനാർത്ഥി പ്രഖ്യാപനത്തിനപ്പുറം, ആധുനികമായ പഠനരീതികളും കൃത്യമായ രാഷ്ട്രീയ കണക്കുകൂട്ടലുകളും സമന്വയിപ്പിച്ച്, സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തയാറാക്കിയ ‘മാസ്റ്റർപ്ലാൻ’ തന്നെയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. യുവത്വവും പുതുരക്തവും പെൺപ്രാതിനിധ്യവും പാരമ്പര്യവുമെല്ലാം സംയോജിപ്പിച്ച പട്ടികയെ സർപ്രൈസ് എന്നു തന്നെയാണു രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തിയത്. സ്ഥാനാർത്ഥി നിർണയത്തിന് മുന്നോടിയായി പ്രത്യേക പ്രൊഫഷണൽ ഏജൻസിയെ നിയോഗിച്ച് ഓരോ [&Read More
Tags :PK Kunhalikutty
മലപ്പുറം: പുതുതായി ചാർജെടുത്ത ഓസ്‌ട്രേലിയൻ കോൺസൽ ജനറൽ സിലൈ സാക്കിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിച്ചു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. കേരളത്തിൽ മുസ്ലിം ലീഗ് പ്രസ്ഥാനത്തിനും പാണക്കാട് കുടുംബത്തിനും വലിയ പ്രാധാന്യം ഉണ്ടെന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് തങ്ങളെ കാണാനും സംസാരിക്കാനും ആഗ്രഹം തോന്നിയതെന്നും ഇവിടെ എത്താൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും സിലൈ സാക്കി പറഞ്ഞു. മുസ്ലിം [&Read More
‘ദി മുസ്ലിം ലീഗ് സ്റ്റോറി’; ഉരുൾ കവർന്ന സ്വപ്‌നങ്ങൾക്ക് വയനാട്ടിൽ പുതുജീവൻ; മുണ്ടക്കൈ-ചൂരൽമല
കൽപറ്റ: പ്രളയം സർവതും കവർന്നെടുത്ത വയനാടിന്റെ മണ്ണിൽ കരുതലിന്റെയും അതിജീവനത്തിന്റെയും പുതിയ ചരിത്രം രചിച്ച് മുസ്ലിം ലീഗ്. മുണ്ടക്കൈRead More
‘ബഹിരാകാശത്തുനിന്ന് നോക്കുമ്പോള്‍ ഭൂമിക്ക് അതിരുകളില്ല’; സുനിത വില്യംസുമായുള്ള കൂടിക്കാഴ്ച അനുഭവം പങ്കുവെച്ച് സാദിഖലി
കോഴിക്കോട്: പ്രശസ്ത ബഹിരാകാശ സഞ്ചാരി സുനിത വില്യംസുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ കൂടിക്കാഴ്ച നടത്തി. ഡി.സി ബുക്സ് സംഘടിപ്പിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനിടെയായിരുന്നു കൂടിക്കാഴ്ച നടന്നത്. ഫെസ്റ്റിവലില്‍ മുഖ്യാതിഥിയായി എത്തിയതാണ് സുനിത. സുനിത വില്യംസുമായുള്ള സംഭാഷണത്തിനിടെ ഉണ്ടായ അനുഭവങ്ങളും ചിന്തകളും സാദിഖലി തങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു. ബഹിരാകാശത്തുനിന്ന് നോക്കുമ്പോള്‍ ഭൂമി വര്‍ണാഭമായൊരു കാഴ്ചയാണെന്നും, അവിടെ ആകാശവും ഭൂമിയും വെള്ളവും വായുവുമെല്ലാം [&Read More
‘എസ്‌ഐആര്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടണം’; മുസ്‌ലിം ലീഗ് സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: കേരളത്തിൽ നടക്കുന്ന വോട്ടർ പട്ടികയുടെ തീവ്ര പരിശോധന പ്രക്രിയ (എസ്ഐആർ) തടയണം എന്നാവശ്യപ്പെട്ട് മുസ്‍ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചു. വോട്ടർ പട്ടിക പുതുക്കുന്നതിനായി തിരക്കിട്ട് നടത്തുന്ന ഈ നടപടി നീതിയുക്തമല്ലെന്നും, നിലവിലുള്ള വോട്ടർമാരെ പുറത്താക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ലീഗ് ഹരജി സമർപ്പിച്ചത്. സർക്കാർ ജീവനക്കാരനായ ബിഎൽഒ അനീഷിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എസ്.ഐ.ആർ നടപടികൾക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മുസ്‍ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അഭിഭാഷകൻ കൂടിയായ ഹാരിസ് ബീരാൻ എംപി മുഖേന പി.കെ [&Read More