പട്‌ന: ബിഹാറിലെ ജാമുയിയിൽ വിദ്യാർഥികളെ തടഞ്ഞുനിർത്തി ആക്രമിക്കുകയും പെൺകുട്ടിയെ ഉപദ്രവിക്കുകയും ചെയ്ത കേസ്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രധാനപ്രതി നന്ദൻ യാദവ് പോലീസ് ഏറ്റുമുട്ടലിനൊടുവിൽ പിടിയിലായി. ഇന്ന് നടന്ന ഏറ്റുമുട്ടലിൽ ഇയാളുടെ കാലിന് വെടിയേറ്റു. കേസിലെ മറ്റൊരു പ്രതിയായ ഹരേറാം യാദവും പരിക്കുകളോടെ കസ്റ്റഡിയിലായിട്ടുണ്ട്. സെപ്റ്റംബർ 19 ശനിയാഴ്‌ച വൈകുന്നേരമാണ് സംഭവം നടന്നത്. കോച്ചിങ് ക്ലാസിന് ശേഷം മദ്വ പഹാഡ് സന്ദർശിച്ച് മടങ്ങുകയായിരുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഇവർ സഞ്ചരിച്ച സ്‌കൂട്ടർ തടഞ്ഞുനിർത്തിയ സംഘം, [&Read More
Tags :Police Encounter
‘ബിജെപി ഭരിക്കുന്ന ബംഗാളിൽ കാട്ടാളനീതി’; ബലാത്സംഗകേസ് പ്രതിയെ പൊലീസ് വെടിവെച്ചുകൊന്നതിൽ വിമർശനവുമായി മഹുവ
കൊൽക്കത്ത: ദക്ഷിണ 24 പർഗാനാസിലെ ബറൂയിപൂരിൽ 12 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി പ്രഭാസ് മൊണ്ടൽ ബുധനാഴ്‌ച നടന്ന പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഈ സംഭവത്തിന് പിന്നാലെ, പശ്ചിമ ബംഗാൾ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് നേതാവും ലോക്സഭാ അംഗവുമായ മഹുവ മൊയ്ത്ര രംഗത്തെത്തി. സംസ്ഥാനത്ത് നിലനിൽക്കുന്നത് കാട്ടാളനീതിയാണെന്ന് അവർ ആരോപിച്ചു. ‘ബംഗാളി സഹോദരീസഹോദരന്മാരെ, പുതിയ ബംഗാളിലേക്ക് സ്വാഗതം. ഇതൊരു ഉത്തർപ്രദേശ് 2.0 ആണ്. ബി.ജെ.പി ഭരിക്കുന്ന ബംഗാളിൽ ഇപ്പോൾ [&Read More
ബംഗാളിൽ 11 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്; മുഖ്യപ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബറയിപൂരിൽ പതിനൊന്നുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പ്രവാഷ് മൊണ്ടൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചപ്പോഴാണ് സംഭവം. പൊലീസിന്റെ തോക്ക് തട്ടിപ്പറിച്ച് ആക്രമിക്കാൻ ശ്രമിച്ച പ്രതി, ഓടി രക്ഷപ്പെടാൻ നോക്കുന്നതിനിടെ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സുഹൃത്തിന്റെ ജന്മദിന സമ്മാനം വാങ്ങാൻ വൈകുന്നേരം വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി രാത്രിയായിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ, [&Read More