കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള ബിജെപി കേന്ദ്രനേതൃത്വം സംസ്ഥാനത്ത് തമ്പടിച്ചിരിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് മന്ത്രി ശശി പാഞ്ച. ഒരു വനിതയെ ബിജെപി ഇത്രയും ഭയപ്പെടുന്നത് എന്തിനാണെന്നും അവർ ചോദിച്ചു. ഒരു മലയാളം ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ബിജെപിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. സംസ്ഥാനത്തെ ബിജെപി നേതൃത്വം പൂർണ പരാജയമാണെന്ന് ശശി പാഞ്ച കുറ്റപ്പെടുത്തി. “ബംഗാളിലെ ബിജെപി നേതൃത്വം ഒരു [&Read More