‘നിങ്ങൾ രാജ്യത്തിന്റെ ഉടമകളല്ല, തിരഞ്ഞെടുക്കപ്പെട്ടവർ മാത്രം; സ്വേച്ഛാധിപത്യത്തിന്റെ വഴിയിലേക്ക് പോകരുത്’: കേന്ദ്രത്തെ വിമർശിച്ച്
മുംബൈ: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഡോ. ബി.ആർ. അംബേദ്കറുടെ കൊച്ചുമകനും വഞ്ചിത് ബഹുജൻ അഘാഡി അധ്യക്ഷനുമായ പ്രകാശ് അംബേദ്കർ. സമാധാനപരമായ സമരത്തെ അടിച്ചമർത്താൻ കേന്ദ്ര സർക്കാർ സ്വേച്ഛാധിപത്യ സമീപനമാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദക്ഷിണ മുംബൈയിലെ ഹുതാത്മ ചൗക്കിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കവെയാണ് പ്രകാശ് അംബേദ്കർ കേന്ദ്ര സർക്കാരിനെതിരെയും കോൺഗ്രസിനെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ചത്. പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശങ്ങളെ സഞ്ചാര നിയന്ത്രണങ്ങളിലൂടെയും പോലീസ് നടപടികളിലൂടെയും കേന്ദ്രം [&Read More