04/09/2026
[fontresizer_tawhidurrahmandear_widget]

Tags :preschooler death

Main story

ഇടുക്കിയില്‍ സ്‌കൂള്‍ ബസ് ദേഹത്തു കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ഇടുക്കി: ചെറുതോണി വാഴത്തോപ്പില്‍ സ്‌കൂള്‍ ബസിടിച്ച് പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ഗിരിജ്യോതി പബ്ലിക് സ്‌കൂളില്‍ പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഹെയ്‌സല്‍ ബെന്‍ (4) ആണ് മരിച്ചത്. സ്‌കൂള്‍ മുറ്റത്ത് കുട്ടികളെ ഇറക്കിയ ശേഷം ബസ് പിന്നോട്ടെടുത്തപ്പോയാണ് അപകടം സംഭവിച്ചത്. ബസ് ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ കുട്ടി മരിച്ചു. ഒപ്പം ഉണ്ടായിരുന്ന ഇനായ ഫൈസല്‍ എന്ന കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. ഇനായയെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.Read More