പത്തനംതിട്ട: തണ്ണിത്തോട്ടിൽ പുതുതായി സർവീസ് ആരംഭിച്ച കെഎസ്ആർടിസി പ്രിയദർശിനി ബസുകൾ തടഞ്ഞ് സ്വകാര്യ ബസുടമകളുടെയും ജീവനക്കാരുടെയും പ്രതിഷേധം. രാവിലെ എം.പി ആന്റോ ആന്റണി ഫ്ലാഗ് ഓഫ് ചെയ്ത രണ്ട് ബസുകളാണ് സർവീസ് തുടങ്ങിയതിന് പിന്നാലെ വഴിയിൽ തടഞ്ഞത്. വർഷങ്ങളായി കെഎസ്ആർടിസി സർവീസുകൾ ഇല്ലാതിരുന്ന ഈ റൂട്ടിൽ 15 മിനിറ്റ് ഇടവേളകളിൽ 16 സ്വകാര്യ ബസുകളാണ് ഓടിയിരുന്നത്. എന്നാൽ, സ്വകാര്യ ബസുകൾ എത്തുന്നതിന് അഞ്ച് മിനിറ്റ് മുൻപായി കെഎസ്ആർടിസി എത്തി യാത്രക്കാരെ കൊണ്ടുപോകുന്നത് തങ്ങൾക്ക് വലിയ വരുമാനനഷ്ടമുണ്ടാക്കുന്നുവെന്ന് ബസുടമകൾ [&Read More