സ്വകാര്യ ആശുപത്രികളിലെ അമിത നിരക്കിന് പൂട്ടിടാൻ സർക്കാർ; ബില്ലിന്‍റെ കരട് തയ്യാറാക്കാൻ നാലംഗ
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാച്ചെലവ് തടയുന്നതിനായി സംസ്ഥാന സർക്കാർ നിയമനിർമാണത്തിനൊരുങ്ങുന്നു. രോഗികളിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നതും ചികിത്സാച്ചെലവിലെ സുതാര്യതയില്ലായ്മയും അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം കൊണ്ടുവരുന്നത്. നിയമസഭയിൽ അവതരിപ്പിക്കേണ്ട ബില്ലിന്റെ കരട് തയ്യാറാക്കുന്നതിനായി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ നാലംഗ സമിതിക്ക് രൂപം നൽകുമെന്ന് ആരോഗ്യ മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനായുള്ള സമിതിയിൽ ആരോഗ്യവകുപ്പ് ഡയറക്ടർ, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ, കെ.എം.എസ്.സി.എൽ മാനേജിങ് ഡയറക്ടർ എന്നിവരാണ് മറ്റ് അംഗങ്ങൾ. സ്വകാര്യ [&Read More