30/07/2026
[fontresizer_tawhidurrahmandear_widget]

Tags :Punarjani Case

Main story

വിജിലൻസ് അന്വേഷണത്തിൽ തെളിവില്ല; പുനർജനി കേസിൽ വി.ഡി. സതീശന് ക്ലീൻ ചിറ്റ്

തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ വി.ഡി. സതീശന് ക്ലീൻ ചിറ്റ് ലഭിച്ചതായി രമേശ് ചെന്നിത്തല അറിയിച്ചു. വിജിലൻസ് അന്വേഷണത്തിൽ സതീശനെതിരെ യാതൊരുവിധ തെളിവുകളും കണ്ടെത്താനായിട്ടില്ലെന്നും അതിനാൽ അദ്ദേഹത്തിനെതിരെയുള്ള അന്വേഷണ നടപടികൾ പൂർണ്ണമായും അവസാനിപ്പിച്ചെന്നും ചെന്നിത്തല പറഞ്ഞു. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളൊന്നും തെളിയിക്കാൻ വിജിലൻസിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ വി.ഡി. സതീശനെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് വിജിലൻസ് ഡയറക്‌ടർ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കേസ് സി.ബി.ഐക്ക് വിടാനുള്ള തീരുമാനം പൂർണ്ണമായും രാഷ്ട്രീയപ്രേരിതമായിരുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു. [&Read More

Kerala

നിയമോപദേശവും വിജിലൻസിന്റെ എതിർപ്പും മറികടന്ന് വി.ഡി സതീശനെ ’പൂട്ടാൻ’ തിടുക്കപ്പെട്ട് സർക്കാർ നീക്കം

തീരുവനന്തപുരം: പുനർജനി പദ്ധതിയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരായ സർക്കാർ നീക്കം പ്രതിസന്ധിയിൽ. നിയമോപദേശവും വിജിലൻസിന്റെ കണ്ടെത്തലുകളും തള്ളിക്കൊണ്ട് സിബിഐ അന്വേഷണത്തിനായി സർക്കാർ നീങ്ങുന്നതായാണ് സൂചന. എന്നാൽ, സതീശനെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ടെന്ന് മാസങ്ങൾക്ക് മുൻപ് തന്നെ സർക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. മണപ്പാട് ഫൗണ്ടേഷനുമായി ചേർന്ന് സതീശൻ വിദേശഫണ്ട് സമാഹരിച്ചതിൽ ഗൂഢാലോചനയുണ്ടെന്നാണ് സർക്കാർ വാദം. എന്നാൽ, ഈ കേസിൽ വിജിലൻസിന് നിയമപരമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കേസ് രജിസ്റ്റർ [&Read More

Main story

‘കേട്ടിട്ട് ഞാന്‍ പേടിച്ചുപോയെന്ന് പറഞ്ഞേക്ക്; വിജിലന്‍സ് തള്ളിയ കേസാണ്’- പുനര്‍ജനി കേസ് അന്വേഷണത്തില്‍

കോഴിക്കോട്: പുനർജനി കേസ് വീണ്ടും പൊടിതട്ടിയെടുക്കാനുള്ള നീക്കത്തെ രൂക്ഷമായി പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിയമപരമായി നിലനിൽക്കില്ലെന്ന് കണ്ട് വിജിലൻസ് തന്നെ തള്ളിക്കളഞ്ഞ കേസാണ് ഇതെന്നും, പുതിയതായി എന്തെങ്കിലും കണ്ടെത്തിയിട്ടുണ്ടെങ്കിൽ സി.ബി.ഐക്ക് വിടാനും അദ്ദേഹം വെല്ലുവിളിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമർശങ്ങൾക്കും അദ്ദേഹം മറുപടി നല്‍കി. “ഇതൊക്കെ കേട്ടിട്ട് ഞാൻ പേടിച്ചുപോയെന്ന് അവരോട് പറഞ്ഞേക്ക്” എന്നായിരുന്നു സതീശന്റെ പരിഹാസം. രാഷ്ട്രീയമായി നേരിടാൻ കഴിയാത്തതുകൊണ്ടാണ് ഇത്തരം ഭീഷണികളുമായി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഈ കേസ് [&Read More