ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള ചരിത്രപ്രസിദ്ധമായ റേസ് കോഴ്സ് മസ്ജിദ് പൊളിക്കാൻ നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈകോടതിയെ അറിയിച്ചു. പ്രദേശത്ത് നടക്കുന്ന മറ്റ് പൊളിക്കൽ നടപടികളുടെ ഭാഗമായുള്ള സുരക്ഷാ ആശങ്കകൾ കാരണമാണ് പള്ളിയിലേക്കുള്ള പ്രവേശനവും വൈദ്യുതി, കുടിവെള്ള ബന്ധങ്ങളും തടസ്സപ്പെട്ടതെന്നും കേന്ദ്രം വ്യക്തമാക്കി. മസ്ജിദിൽ പതിവായി ആരാധന നടത്തുന്ന സയ്യിദ് അഹമ്മദ് സൗദ് നൽകിയ ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസ് അനീഷ് ദയാൽ അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ആരാധകർക്ക് പ്രവേശനം ഉറപ്പാക്കണമെന്നും പള്ളി [&Read More