28/03/2026
[fontresizer_tawhidurrahmandear_widget]

Tags :Rahul Mamkootathil

Kerala

രാഹുല്‍ അഗ്‌നിശുദ്ധി വരുത്തി തിരിച്ചെത്തും; ഷാഫിയെ ലക്ഷ്യമിട്ടുള്ള സൈബര്‍ ആക്രമണങ്ങള്‍ ബാധിക്കില്ല-വി.എസ് ജോയ്

മലപ്പുറം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ വിവാദങ്ങളില്‍ പ്രതികരിച്ച് മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ്. രാഹുല്‍ കോണ്‍ഗ്രസിന്റെ വലിയൊരു വാഗ്ദാനമായിരുന്നുവെന്നും, നിരപരാധിത്വം തെളിയിച്ച് അദ്ദേഹം ശക്തമായി തിരിച്ചുവരുമെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ജോയ് പറഞ്ഞു ”രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിക്ക് വലിയൊരു മുതല്‍ക്കൂട്ടായിരുന്നു. നിലവില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് അല്‍പം മാറിനില്‍ക്കേണ്ടി വന്നാലും, കഴിവ് തെളിയിച്ച വ്യക്തിയെന്ന നിലയില്‍ അദ്ദേഹം ‘അഗ്‌നിശുദ്ധി’ വരുത്തി തിരിച്ചെത്തുമെന്നാണ് എന്റെ വ്യക്തിപരമായ പ്രതീക്ഷ”, ജോയ് പറഞ്ഞു. രാഹുലിന്റെ കാര്യത്തില്‍ പാര്‍ട്ടി [&Read More

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിന് ഹൈക്കോടതിയില്‍ ആശ്വാസം; അറസ്റ്റ് തടഞ്ഞു, കേസ് 15-ലേക്ക് മാറ്റി

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. രാഹുല്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് കെ. ബാബുവിന്റെ ഉത്തരവ്. ഡിസംബര്‍ 15 വരെ അറസ്റ്റ് പാടില്ലെന്നാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസില്‍ വിശദമായി വാദം കേള്‍ക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. അതുവരെ അറസ്റ്റ് പോലുള്ള നടപടികളിലേക്ക് കടക്കരുതെന്ന് പോലീസിന് നിര്‍ദ്ദേശം നല്‍കി. ഹരജി വീണ്ടും 15Read More

Kerala

രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് നീക്കി കോൺഗ്രസ്

തിരുവനന്തപുരം: ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ യൂത്ത് കോൺഗ്രസ് നേതാവും പാലക്കാട് എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കി. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എയാണ് കോൺഗ്രസ് ഹൈക്കമാൻഡുമായി ചർച്ച നടത്തിയ ശേഷം ഒറ്റക്കെട്ടായി എടുത്ത ഈ തീരുമാനം അറിയിച്ചത്. രാഹുലിനെതിരെ ഗുരുതരമായ പരാതികളും കേസുകളും രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ കോൺഗ്രസ് മാതൃകാപരമായ തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നതെന്ന് സണ്ണി ജോസഫ് പറഞ്ഞു. നേരത്തെ തന്നെ ആക്ഷേപം ഉയർന്നപ്പോൾ യൂത്ത് കോൺഗ്രസ് [&Read More

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; ഉടന്‍ അറസ്റ്റ് ഉണ്ടായേക്കും

തിരുവനന്തപുരം: യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുകയും ചെയ്‌തെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി തള്ളി. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്. നസീറയാണ് നിര്‍ണായക വിധി പ്രസ്താവിച്ചത്. (Read More

Main story

രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി; ജയിലിലേക്ക്

തിരുവനന്തപുരം: ലൈംഗികാതിക്രമത്തിന് പരാതി നല്‍കിയ അതിജീവിതയെ സൈബര്‍ ഇടത്തിലൂടെ അധിക്ഷേപിച്ച കേസില്‍ ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വറിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ജാമ്യാപേക്ഷ തള്ളിയ കോടതി, രാഹുല്‍ ഈശ്വറിനെ പൂജപ്പുര സബ് ജയിലേക്ക് മാറ്റാന്‍ ഉത്തരവിട്ടു. പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ സ്ത്രീക്കെതിരെ സൈബര്‍ അധിക്ഷേപം നടത്തിയതിനാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം രാഹുല്‍ ഈശ്വറിനെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. വിഷയത്തില്‍ രാഹുല്‍ ഈശ്വര്‍ യൂട്യൂബ് അക്കൗണ്ടില്‍ പുറത്തുവിട്ട വീഡിയോകള്‍ പരാതിക്കാരിയുടെ ചിത്രങ്ങള്‍ [&Read More

Kerala

ലൈംഗിക പീഡന പരാതിയിൽ മുൻകൂർ ജാമ്യഹരജി നൽകി രാഹുൽ മാങ്കൂട്ടത്തിൽ; ഒളിവിലെന്ന് പോലീസ്

തിരുവനന്തപുരം: യുവതിയുടെ ലൈംഗിക പീഡന പരാതിയിൽ കേസെടുത്തതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുൻകൂർ ജാമ്യഹരജി നൽകി. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. അഭിഭാഷകനായ ശാസ്തമംഗലം അജിത് കുമാറാണ് രാഹുലിനുവേണ്ടി ഹരജി ഫയൽ ചെയ്തത്. യുവതി നൽകിയിരിക്കുന്നത് വ്യാജ പരാതിയാണെന്നും കേസിൽ താൻ നിരപരാധിയാണെന്നും ജാമ്യഹരജിയിൽ രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു. ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയന് യുവതി നേരിട്ട് പരാതി നൽകിയത്. ക്രൂരമായ പീഡനമാണ് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയതെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്‌ഐആർ [&Read More

Kerala

‘പുറത്താക്കുന്നത് വരെ ഞാൻ കോൺഗ്രസ് ഓഫീസിൽ കയറും; . വിഷമമുണ്ടേത് സഹിച്ചോ’ –

പാലക്കാട്: പാര്‍ട്ടി പുറത്താക്കുന്നതു വരെ താന്‍ കോണ്‍ഗ്രസ് ഓഫീസില്‍ കയറുമെന്നും, ആര്‍ക്കെങ്കിലും വിഷമമുണ്ടെങ്കില്‍ സഹിച്ചാല്‍ മതിയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പാലക്കാട്ടെ കോണ്‍ഗ്രസ് സഹകരണ സംഘം ഓഫീസിലെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി സജീവമായി താന്‍ രംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ‘കോണ്‍ഗ്രസിന്റെ സഹകരണ സംഘത്തിന്റെ ഓഫീസില്‍ നിന്ന് എന്നെ പുറത്താക്കുന്നവരെ ഞാന്‍ കേറും. വിഷമമുണ്ടെങ്കില്‍ സഹിച്ചോളൂ.. പാര്‍ട്ടി ചുമതലകളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുമ്പോള്‍ എന്തെല്ലാം ചെയ്യണം, എന്തെല്ലാം ചെയ്യേണ്ട [&Read More

Kerala

‘രാഹുൽ അയോഗ്യനല്ല, ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല, ഒരാളെ ചവിട്ടി താഴ്‍ത്തേണ്ട കാര്യമില്ല’; വിശദീകരണവുമായി

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ട വിഷയത്തില്‍ വിശദീകരണവുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. രാഹുല്‍ അയോഗ്യനല്ല. ഇതുവരെ ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടുമില്ല. ഔദ്യോഗിക പരിപാടിയിലാണ് രാഹുലുമായി വേദി പങ്കിട്ടതെന്നും, ഒരാളെ ബോധപൂര്‍വം ചവിട്ടി താഴ്‌ത്തേണ്ട കാര്യമില്ല എന്ന നിലപാടാണ് തനിക്കുള്ളതെന്നും മന്ത്രി വ്യക്തമാക്കി. പാലക്കാട്ട് നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയുടെ ഉദ്ഘാടന ചടങ്ങിലാണ്് ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ രാഹുലുമായി ഒരുമിച്ച് വേദി പങ്കിട്ടത്. ‘ഞാന്‍ പങ്കെടുത്തത് ഔദ്യോഗിക പരിപാടിയാണ്. അയാളുടെ മണ്ഡലത്തില്‍ വെച്ചാണ് ഈ [&Read More