മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ മഷിക്ക് പകരം മാര്‍ക്കര്‍ പേന; പ്രതിഷേധവുമായി പ്രതിപക്ഷം, നടപടിയുണ്ടാകുമെന്ന് തെര.
മുംബൈ: മഹാരാഷ്ട്രയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിനിടെ വോട്ടര്‍മാരുടെ വിരലില്‍ പുരട്ടാന്‍ മഷിക്ക് പകരം മാര്‍ക്കര്‍ പേനകള്‍. ഇതേച്ചൊല്ലി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. മായ്ക്കാവുന്ന മഷിയാണ് മാര്‍ക്കര്‍ പേനകളിലുള്ളതെന്നും ഇത് കള്ളവോട്ടിന് വഴിയൊരുക്കുമെന്നും ആരോപിച്ച് രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന(എംഎന്‍എസ്) ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. മഹാരാഷ്ട്രയിലെ 29 മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്നു നടക്കുന്നത്. വോട്ട് ചെയ്തതിന് തെളിവായി വിരലില്‍ പുരട്ടുന്ന മഷിക്ക് പകരം പല ബൂത്തുകളിലും മാര്‍ക്കര്‍ പേനകളാണ് ഉപയോഗിച്ചത്. അസെറ്റോണ്‍ പോലുള്ള [&Read More