തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വ്യാജ വിവാഹ ആരോപണത്തിൽ പരാതിക്കാരനായ കെ.പി.സി.സി വക്താവ് രാജു പി. നായരുടെ മൊഴി രേഖപ്പെടുത്തി. കളമശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിയാണ് അദ്ദേഹം മൊഴി നൽകിയത്. റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വ്യാജ ആരോപണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയാണെന്ന് രാജു പി. നായർ പറഞ്ഞു. റിപ്പോർട്ടർ ടി.വിയിൽ ഉൾപ്പെടെ റെയ്ഡ് നടന്നപ്പോൾ ആരോപണം ആന്റോ വീണ്ടും ആവർത്തിച്ചെന്നും ഇതിന് പിന്നിൽ ബ്ലാക്ക് മെയിൽ തന്ത്രമാണെന്നും പരാതിക്കാരൻ [&Read More