02/03/2026
[fontresizer_tawhidurrahmandear_widget]

Tags :religious harmony

Kerala

‘റിയൽ കേരള സ്‌റ്റോറി’; മതമൈത്രിയുടെ തിളക്കത്തിൽ ക്ഷേത്ര തിരുമുറ്റത്ത് സമൂഹ നോമ്പുതുറ

തച്ചങ്ങാട്: നാടിന്റെ മതസൗഹാർദ്ദത്തിന് പുത്തൻ ഊർജം പകർന്ന് കാസർകോട്‌ തച്ചങ്ങാട് അരവത്ത് മട്ടൈങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്രത്തിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. ക്ഷേത്രത്തിലെ ബ്രഹ്മകലശോത്സവത്തോടനുബന്ധിച്ച് പൂബാണം യു.എ.ഇ. കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്നലെ ക്ഷേത്ര തിരുമുറ്റത്ത് ഇഫ്താർ വിരുന്ന് ഒരുക്കിയത്. വൈവിധ്യമാർന്ന വിശ്വാസങ്ങൾക്കിടയിലും മനുഷ്യത്വത്തിന്റെ വലിയ സന്ദേശം വിളിച്ചോതുന്ന വേദി ‘റിയൽ കേരള സ്‌റ്റോറി’യായിമാറി. മൗവ്വൽ, പരവങ്ങാനം, തായൽ മൗവ്വൽ തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു. യു.എ.ഇ കമ്മിറ്റി പ്രസിഡന്റ് കെ. അശോകൻ പതിക്കാൽ, അരുൺകുമാർ [&Read More

World

കലാപത്തിനിടെ പള്ളിവാതിൽ തുറന്നിട്ട് 262 ക്രിസ്ത്യൻ ജീവനുകൾ രക്ഷിച്ച നൈജീരിയൻ ഇമാം അന്തരിച്ചു

അബുജ: മതാന്ധതയുടെ വെടിയൊച്ചകൾക്കിടയിൽ മനുഷ്യസ്‌നേഹത്തിന്റെ വലിയ മാതൃക തീർത്ത നൈജീരിയൻ മതപണ്ഡിതൻ ഇമാം അബൂബക്കർ അബ്ദുല്ല(83) അന്തരിച്ചു. നൈജീരിയയിലെ വർഗീയ കലാപങ്ങൾക്കിടയിൽ സ്വന്തം ജീവൻ പണയപ്പെടുത്തി 262 ക്രിസ്ത്യാനികളെ മരണമുഖത്ത് നിന്ന് രക്ഷിച്ച് അന്താരാഷ്ട്ര തലത്തിൽ തന്നെ വാർത്തകളിൽ നിറഞ്ഞ വ്യക്തിത്വമാണ് വിടവാങ്ങിയത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ​2018 ജൂണിലായിരുന്നു ലോകശ്രദ്ധ നേടിയ സംഭവം നടന്നത്. സെൻട്രൽ നൈജീരിയയിലെ പ്ലാറ്റ്യൂ സംസ്ഥാനത്ത് ആയുധധാരികളായ അക്രമികൾ ഗ്രാമം വളയുകയും കൂട്ടക്കൊലയ്ക്ക് ശ്രമിക്കുകയും ചെയ്തു. അക്രമകാരികളെ ഭയന്ന് ഓടിയെത്തിയ [&Read More