കാസർകോട്: ചരിത്രത്തിന്റെ ഏടുകളിൽ തങ്കലിപികളാൽ എഴുതിച്ചേർക്കപ്പെട്ട മഹാസമ്മേളനത്തിന് കാസർകോട് കുണിയയിലെ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ ഉജ്ജ്വല പരിസമാപ്തി. ഒരു നൂറ്റാണ്ട് പിന്നിട്ട ആദർശ പ്രസ്ഥാനം പുതിയ നൂറ്റാണ്ടിലേക്ക് കാലെടുത്തു വെക്കുന്ന ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഒഴുകിയെത്തിയത് ലക്ഷക്കണക്കിന് വിശ്വാസികൾ. അക്ഷരാർത്ഥത്തിൽ കുണിയ ശുഭ്രസാഗരമായി മാറുന്ന കാഴ്ചയായിരുന്നു എങ്ങും. വൈജ്ഞാനിക വിപ്ലവത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ശതാബ്ദി സമാപന സമ്മേളനം ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും ചരിത്രമായി. കണ്ണൂർRead More
Tags :Samastha centenary conference
കാസർകോട്: യഥാർത്ഥ മതവിദ്യ നൽകി കേരളീയ സമൂഹത്തെ ഭീകരRead More
കാസർകോട്: വിശ്വാസിയുടെ ആത്മഹർഷം വാനോളമുയർത്തി, തക്ബീർ ധ്വനികൾ മുഖരിതമായ അന്തരീക്ഷത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷങ്ങൾക്ക് കുണിയയിൽ പ്രൗഢോജ്ജ്വല തുടക്കം. വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ സജ്ജമാക്കിയ 100 കൊടിമരങ്ങളിൽ മൂവർണ പതാകകൾ പാറിപ്പറന്നതോടെ ചരിത്രപരമായ ശതാബ്ദി സമ്മേളനത്തിന് ഔദ്യോഗിക ആരംഭമായി. ഇന്ന് വൈകുന്നേരം നടന്ന ചടങ്ങിൽ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രധാന കൊടിമരത്തിൽ പതാക ഉയർത്തി. തൊട്ടടുത്ത് ഒരേ ഉയരത്തിൽ ക്രമീകരിച്ച 99 കൊടിമരങ്ങളിൽ സമസ്ത ജനറൽ [&Read More
ദോഹ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഖത്തറില്‍ സംഘടിപ്പിച്ച പ്രചാരണ സമ്മേളനം ജനപങ്കാളിത്തം കൊണ്ട് ചരിത്രം കുറിച്ചു. വെള്ളിയാഴ്ച വൈകീട്ട് നാലു മണിക്കു നടന്ന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ ചടങ്ങില്‍ അധ്യക്ഷനായി. മുസ്തഫ ഹുദവി ആക്കോട്, ഷുഹൈബുല്‍ ഹൈതമി വാരാമ്പറ്റ എന്നിവര്‍ വിഷയമവതരിപ്പിച്ച് മുഖ്യപ്രഭാഷണം [&Read More
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നയിക്കുന്ന ശതാബ്ദി സന്ദേശയാത്രയ്ക്ക് കോഴിക്കോട് നഗരത്തില്‍ വന്‍ വരവേല്‍പ്പ്. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന സ്വീകരണ മഹാസമ്മേളനം പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ മതേതര മനസ്സ് കാത്തുസൂക്ഷിക്കുന്നതിലും സമൂഹത്തിൽ സൗഹാർദം നിലനിർത്തുന്നതിലും സമസ്ത വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വടകര എംപി ഷാഫി [&Read More
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നയിക്കുന്ന ‘ശതാബ്ദി സന്ദേശയാത്ര’യ്ക്ക് മലപ്പുറം ജില്ലയില്‍ രാജകീയ വരവേല്‍പ്പ്. ഇന്നു വൈകീട്ടോടെയാണ് യാത്ര ജില്ലയില്‍ പ്രവേശിച്ചത്. വൈകീട്ട് തിരൂരില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. സ്വീകരണ സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ മന്ത്രി വി. അബ്ദുറഹ്മാന്‍, അബ്ദുസ്സമദ് സമദാനി [&Read More
ഇമാറാത്തില്‍ ചരിത്രസംഗമം; സമസ്ത നൂറാം വാര്‍ഷിക പ്രചാരണത്തിന് ദുബൈയില്‍ പ്രൗഢോജ്ജ്വല തുടക്കം
ദുബൈ: ‘ആദര്‍ശവിശുദ്ധി നൂറ്റാണ്ടുകളിലൂടെ’ പ്രമേയത്തില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷിക പ്രചാരണങ്ങള്‍ക്ക് പ്രൗഢഗംഭീര തുടക്കം. ദുബൈയിലെ ഊദ്‌മേത്ത അല്‍നാസര്‍ ലിഷര്‍ ലാന്‍ഡിലാണ് ചരിത്രസംഗമത്തിനു വേദിയായത്. വിവിധ യുഎഇ എമിറേറ്റുകളില്‍ നിന്നായി നൂറുകണക്കിന് പ്രവര്‍ത്തകരും അനുഭാവികളും ഒഴുകിയെത്തിയ മഹാസംഗമം, കേരളീയ മുസ്ലിം മുഖ്യധാരയുടെ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം ലോകത്തിന് മുന്നില്‍ വിളിച്ചോതുന്നതായി. സമസ്ത അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അന്താരാഷ്ട്ര പ്രചാരണോദ്ഘാടന സമ്മേളനം ഉദ്ഘാടനം ചെയ്തു. സമസ്തയാണ് കേരളത്തില്‍ കലര്‍പ്പില്ലാത്ത പരിശുദ്ധ മതത്തെ [&Read More