‘പത്മഭൂഷൺ വളരെ ചെറിയ സംഗതി, അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കൂ’; ഗ്യാനേഷിനെ പുകഴ്ത്തിയ ബിജെപി നേതാവിനെ
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ പുരസ്കാരത്തിന് അർഹതയുണ്ടെന്ന പശ്ചിമബംഗാൾ ബിജെപി അധ്യക്ഷൻ ശമിക് ഭട്ടാചാര്യയുടെ പരാമർശത്തിന് പരിഹാസത്തിൽപ്പൊതിഞ്ഞ മറുപടിയുമായി കോൺഗ്രസ്. “പത്മഭൂഷൺ എന്നത് വളരെ ചെറിയ സംഗതിയാണ്. അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കൂ. എന്തായാലും, മറ്റുള്ളവരെ പ്രധാനമന്ത്രിയാക്കാൻ കഴിയുന്ന ഒരാൾ സ്വയം ആ പദവിക്ക് അർഹനാണ്”, കോൺഗ്രസ് വക്താവ് പവൻ ഖേര പരിഹസിച്ചു. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തിപ്പിലും വോട്ടർ പട്ടിക പരിഷ്കരണത്തിലും ഗ്യാനേഷ് നിർവഹിച്ചത് പ്രശംസനീയമായ സേവനമാണെന്ന് പറഞ്ഞായിരുന്നു ശമിക് ഭട്ടാചാര്യയുടെ പത്മഭൂഷൺ [&Read More