തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും ഉരുൾപൊട്ടലും വിതച്ച നാശഷ്ടങ്ങളിൽ 7 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. കോട്ടയം ജില്ലയിൽ മൂന്നും, ഇടുക്കി, മലപ്പുറം ജില്ലകളിൽ രണ്ടുപേർ വീതവുമാണ് മരണപ്പെട്ടത്. പൂഞ്ഞാറിലുണ്ടായ ഉരുൾപൊട്ടലിൽ അമ്മ റജിനയ്ക്കും മകൻ ജോസഫിനും ജീവൻ നഷ്ടമായി. വാകത്താനം ചക്കൻ ചിറയിൽ വെള്ളക്കെട്ടിൽ വീണ് 11 വയസ്സുകാരനും മരിച്ചു. ഇടുക്കി അടൂർ മലയിലുണ്ടായ ഉരുൾപ്പൊട്ടലിൽ സുമതിയും വാഗമണ്ണിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് പ്രഭാകരൻ നായരുമാണ് മരിച്ചത്. വണ്ടൂർ തിരുവാലിയിൽ രണ്ടര [&Read More