‘പകൽ സുരക്ഷയെക്കുറിച്ച് പറയും, രാത്രി ചെയ്യുന്നത് ഭീകരവാദവും’; പാകിസ്ഥാന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടി യുഎന്നിൽ
യുഎൻ പൊതുസഭയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നടത്തിയ പ്രസ്താവനകൾക്ക് ശക്തമായ മറുപടി നൽകി ഇന്ത്യ. പാക് പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ വിചിത്രമാണെന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥ പെറ്റൽ ഗെഹ്ലോട്ട് യുഎന്നിൽ പറഞ്ഞു. പകൽസമയത്ത് സുരക്ഷയെക്കുറിച്ച് സംസാരിക്കുകയും രാത്രിയിൽ ഭീകരവാദത്തെ പോറ്റിവളർത്തുന്നതുമാണ് പാകിസ്ഥാന്റെ രീതിയെന്നും അവർ കൂട്ടിച്ചേർത്തു. വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഒസാമ ബിൻ ലാദൻ കഴിഞ്ഞത് പാകിസ്ഥാനിലായിരുന്നുവെന്നും ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറിയായ ഗെഹ്ലോട്ട് ഓർമിപ്പിച്ചു. അടുത്തിടെയാണ് സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ വാർഷികം യുഎസിൽ നടന്നത്. [&Read More