28/03/2026
[fontresizer_tawhidurrahmandear_widget]

Tags :SIR controversy

India

യു.പിയില്‍ മുസ്‌ലിം വീടുകളില്‍ വ്യാപകമായി ഹിന്ദു വോട്ടര്‍മാരും അപരിചിതരും; എസ്‌ഐആറില്‍ വന്‍ ക്രമക്കേട്

ലഖ്‌നൗ: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടിക തീവ്ര പരിശോധന(എസ്‌ഐആര്‍) നടപടികള്‍ക്കിടെ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ വന്‍ ക്രമക്കേട്. പഹാസു നഗര്‍ പഞ്ചായത്ത് പരിധിയില്‍ പുറത്തുവിട്ട കരട് വോട്ടര്‍ പട്ടികയില്‍, മുസ്‌ലിം കുടുംബങ്ങളുടെ വിലാസത്തില്‍ ഡസന്‍ കണക്കിന് ഹിന്ദു വോട്ടര്‍മാരെ രജിസ്റ്റര്‍ ചെയ്തതായാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ അസ്വാഭാവികതയുണ്ടെന്നും വോട്ട് അട്ടിമറിക്കാനുള്ള നീക്കമാണെന്നും ആരോപിച്ച് പ്രദേശവാസികള്‍ രംഗത്തെത്തി. സമാജ്വാദി പാര്‍ട്ടി നേതാവും പഹാസു നഗര്‍ പഞ്ചായത്ത് പ്രസിഡന്റുമായ സഗീര്‍ അഹമ്മദ് ആണ് 307, 311 പോളിങ് ബൂത്തുകളിലെ വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി [&Read More

India

‘എല്ലാ രേഖകളും നല്‍കിയിട്ടും, 82ഉം 78ഉം വയസ്സുള്ള ഞങ്ങളെ ഹിയറിങ്ങിനായി 18 കി.മീറ്റര്‍

പനാജി: വോട്ടർ പട്ടിക തീവ്ര പരിശോധനയുടെ(എസ്ഐആർ) പേരിൽ തിരിച്ചറിയൽ രേഖകളുമായി ഹിയറിങ്ങിന് ഹാജരാകാൻ നോട്ടീസ് ലഭിച്ചതിൽ പ്രതികരണവുമായി മുൻ നാവികസേനാ മേധാവി റിട്ട. അഡ്മിറൽ അരുൺ പ്രകാശ്. എല്ലാ രേഖകളും കൃത്യമായി നൽകിയിട്ടും, 82 വയസ്സുള്ള തന്നെയും 78 വയസ്സുള്ള ഭാര്യയെയും വെരിഫിക്കേഷനായി 18 കിലോമീറ്റർ അകലെയുള്ള സ്ഥലത്തേക്ക് വിളിപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. ​ഗോവയിൽ താമസിക്കുന്ന അഡ്മിറലിന്റെ വീട്ടിൽ ബൂത്ത് ലെവൽ ഓഫീസർമാർ മൂന്ന് തവണ എത്തിയിരുന്നു. അപ്പോഴൊന്നും കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടിരുന്നില്ല. ആവശ്യമായ ഫോമുകൾ പൂരിപ്പിച്ചു [&Read More

Main story

‘എസ്‌ഐആറില്‍ വോട്ട് വെട്ടാന്‍ ഉപയോഗിക്കുന്നത് ബിജെപി ഐടി സെല്‍ നിര്‍മിച്ച ആപ്പുകള്‍’; ഗുരുതര

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട തീവ്ര പരിശോധനയില്‍ (എസ്ഐആര്‍) തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ അതിരൂക്ഷ വിമര്‍ശനവും ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാനത്ത് വോട്ടര്‍ പട്ടികയില്‍നിന്ന് പേരുകള്‍ നീക്കം ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നത് ഔദ്യോഗിക സംവിധാനങ്ങളല്ലെന്നും, ബിജെപി ഐടി സെല്‍ വികസിപ്പിച്ച അനധികൃത മൊബൈല്‍ ആപ്പുകളാണെന്നും മമത ആരോപിച്ചു. ഗംഗാസാഗര്‍ മേളയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്‍ [&Read More

Cricket

മുഹമ്മദ് ഷമിക്കും സഹോദരനും എസ്‌ഐആര്‍ ഹിയറിങ്ങിന് ഹാജരാകാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കും സഹോദരന്‍ ഹസീബ് അഹമ്മദിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. കൊല്‍ക്കത്തയിലെ വോട്ടര്‍ പട്ടിക തീവ്ര പരിശോധന(എസ്‌ഐആര്‍) നടപടികളുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനയുടെ ഭാഗമായുള്ള ‘സമ്മറി ഇന്‍ക്വയറി റിപ്പോര്‍ട്ട്’ ഹിയറിങ്ങിനായാണ് ഇരുവരെയും വിളിപ്പിച്ചിരിക്കുന്നത്. വരാനിരിക്കുന്ന പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി കൊല്‍ക്കത്തയിലെ വോട്ടര്‍ പട്ടികയില്‍ മുഹമ്മദ് ഷമിയും സഹോദരനും [&Read More

Main story

‘ചോദ്യങ്ങള്‍ക്കു മുന്നില്‍ ഗ്യാനേഷ് കുമാറിന് സമനില തെറ്റി; ഞങ്ങള്‍ക്ക് നേരെ വിരല്‍ചൂണ്ടി സംസാരിച്ചു’-ആരോപണവുമായി

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ (സി.ഇ.സി) ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ്. പശ്ചിമ ബംഗാളിലെ വോട്ടര്‍ പട്ടിക ക്രമക്കേടുകള്‍ ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ എത്തിയ തൃണമൂല്‍ സംഘത്തോട് കമ്മീഷണര്‍ അങ്ങേയറ്റം മോശമായാണ് പെരുമാറിയതെന്ന് ടിഎംസി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി ആരോപിച്ചു. കൂടിക്കാഴ്ചയ്ക്കിടെ ഗ്യാനേഷ് കുമാര്‍ സമനില തെറ്റി, തങ്ങളുടെ 10 അംഗ സംഘത്തിന് നേരെ അദ്ദേഹം വിരല്‍ചൂണ്ടി സംസാരിച്ചെന്നും അഭിഷേക് പറഞ്ഞു. ‘ഞങ്ങള്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ അദ്ദേഹം ക്ഷുഭിതനായി. നിയന്ത്രണം [&Read More

Kerala

സംസ്ഥാനത്ത് കരട് എസ്‌ഐആര്‍ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; 24 ലക്ഷത്തിലധികം പേര്‍ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടര്‍ പട്ടിക തീവ്ര പരിശോധനയ്ക്ക്(എസ്‌ഐആര്‍) ശേഷമുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 24,80,503 പേരെയാണ് പട്ടികയില്‍നിന്ന് നീക്കം ചെയ്തിട്ടുള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. കേല്‍ക്കര്‍ അറിയിച്ചു. പുതിയ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ആകെ 2,54,42,352 വോട്ടര്‍മാരാണുള്ളത്. കരട് പട്ടികയുടെ അച്ചടിച്ച പതിപ്പ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറി. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ കണക്കുകള്‍: മരിച്ചവര്‍: 6,49,885 കണ്ടെത്താനാകാത്തവര്‍: 6,45,548 സ്ഥലം മാറിയവര്‍: 8,21,622 പേര് പരിശോധിക്കാം, പരാതികള്‍ നല്‍കാം കരട് [&Read More

Main story

ബംഗാളില്‍ വോട്ടര്‍ പട്ടികയില്‍ വന്‍ ‘വെട്ടിനിരത്തല്‍’; 42 ബിജെപി മണ്ഡലങ്ങളില്‍ നീക്കം ചെയ്തത്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന വോട്ടര്‍ പട്ടിക തീവ്ര പരിശോധനയില്‍ (എസ്‌ഐആര്‍) നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ച പകുതിയിലധികം മണ്ഡലങ്ങളിലും, അന്ന് അവര്‍ക്ക് ലഭിച്ച ഭൂരിപക്ഷത്തെക്കാള്‍ കൂടുതല്‍ വോട്ടുകളാണ് ഇപ്പോള്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നത്. 2021Read More

Main story

എസ്.ഐ.ആര്‍: കേരളത്തില്‍ കൂടുതല്‍ പേര്‍ പുറത്തായത് ബി.ജെ.പിക്ക് മുന്‍തൂക്കമുള്ള മണ്ഡലങ്ങളില്‍-റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടര്‍ പട്ടിക തീവ്രപരിശോധനയുടെ (എസ്.ഐ.ആര്‍) ഭാഗമായി വോട്ടര്‍മാരെ ഒഴിവാക്കുമ്പോള്‍, ഏറ്റവും കൂടുതല്‍ പേര്‍ പുറത്താകുന്നത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നിലെത്തിയ നിയമസഭാ മണ്ഡലങ്ങളില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തൊട്ടാകെ വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കം ചെയ്യുന്നവരില്‍ 22 ശതമാനവും ബി.ജെ.പി ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയ മണ്ഡലങ്ങളിലാണെന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എസ്.ഐ.ആര്‍ നടപടികളുടെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരെ ഒഴിവാക്കുന്നത്. ഇവിടെ 58,828 പേരെയാണ് [&Read More

Main story

തമിഴ്നാട്ടില്‍ വോട്ടര്‍ പട്ടികയില്‍ വന്‍ വെട്ടിനിരത്തല്‍; എസ്‌ഐആറില്‍ പുറത്തായത് 97 ലക്ഷം പേര്‍;

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വോട്ടര്‍ പട്ടിക തീവ്ര പരിശോധന(എസ്‌ഐആര്‍) നടപടികള്‍ക്ക് ശേഷം അന്തിമ പട്ടിക പുറത്തുവിട്ടു. സംസ്ഥാനത്തുടനീളമുള്ള 97 ലക്ഷത്തിലധികം വോട്ടര്‍മാരെയാണ് പട്ടികയില്‍നിന്ന് നീക്കം ചെയ്തത്. ചെന്നൈ നഗരത്തില്‍ മാത്രം 14.25 ലക്ഷം പേര്‍ക്ക് വോട്ട് നഷ്ടമായി. പുതിയ കണക്ക് പ്രകാരം ആകെ 5.43 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. നേരത്തെ ഇത് 6.41 കോടി ആയിരുന്നു. ഇതില്‍ പുരുഷന്മാര്‍ 2.66 കോടിയും സ്ത്രീകള്‍ 2.77 കോടിയും ട്രാന്‍സ്ജെന്‍ഡറുകള്‍ 7,191 ഉം [&Read More