17/06/2026
[fontresizer_tawhidurrahmandear_widget]

Tags :SIR controversy

Main story

‘എസ്‌ഐആര്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടണം’; മുസ്‌ലിം ലീഗ് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: കേരളത്തിൽ നടക്കുന്ന വോട്ടർ പട്ടികയുടെ തീവ്ര പരിശോധന പ്രക്രിയ (എസ്ഐആർ) തടയണം എന്നാവശ്യപ്പെട്ട് മുസ്‍ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചു. വോട്ടർ പട്ടിക പുതുക്കുന്നതിനായി തിരക്കിട്ട് നടത്തുന്ന ഈ നടപടി നീതിയുക്തമല്ലെന്നും, നിലവിലുള്ള വോട്ടർമാരെ പുറത്താക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ലീഗ് ഹരജി സമർപ്പിച്ചത്. സർക്കാർ ജീവനക്കാരനായ ബിഎൽഒ അനീഷിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എസ്.ഐ.ആർ നടപടികൾക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മുസ്‍ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അഭിഭാഷകൻ കൂടിയായ ഹാരിസ് ബീരാൻ എംപി മുഖേന പി.കെ [&Read More

India

തെര. കമ്മീഷനെതിരെ ഡിഎംകെ സുപ്രിംകോടതിയില്‍; എസ്‌ഐആര്‍ തടയണമെന്ന് ആവശ്യം

ചെന്നൈ: തമിഴ്‌നാട്ടിലെ വോട്ടര്‍ പട്ടിക തീവ്ര പരിശോധനയ്‌ക്കെതിരെ ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) സുപ്രീംകോടതിയില്‍ ഹരജി നല്‍കി. അടുത്തുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച ഈ നടപടിക്കെതിരെയാണ് ഡി.എം.കെയുടെ നിയമപോരാട്ടം. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ സ്റ്റാലിന്‍ രംഗത്തെത്തി. വോട്ടര്‍ പട്ടികയില്‍നിന്ന് യഥാര്‍ഥ വോട്ടര്‍മാരെ, പ്രത്യേകിച്ച് ബി.ജെ.പിയെ എതിര്‍ക്കുന്നവരെ ഒഴിവാക്കാനുള്ള ദുരുദ്ദേശ്യപൂര്‍ണമായ ഗൂഢാലോചനയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ വോട്ടര്‍ പട്ടിക [&Read More

Main story

‘ബംഗാളില്‍ പലയിടത്തും വോട്ടര്‍മാരും ബൂത്തുകളും അപ്രത്യക്ഷമായി’; ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച പ്രത്യേക തീവ്ര വോട്ടര്‍ പട്ടികാ പുനഃപരിശോധനയില്‍(എസ്‌ഐആര്‍) കൂടുതല്‍ ആരോപണങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ്. വോട്ടര്‍ പട്ടികയില്‍ നിന്ന് നിയമപരമായ വോട്ടര്‍മാരുടെ പേരുകള്‍ കൂട്ടത്തോടെ അപ്രത്യക്ഷമാകുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ചിലയിടത്ത് ബൂത്തുകള്‍ തന്നെ അപ്രത്യക്ഷമായതായും ആരോപണമുണ്ട്. തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ് ആണ് ആരോപണങ്ങളുമായി രംഗത്തെത്തിയത്. ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും നടക്കുന്നത് ‘നിശ്ശബ്ദവും അദൃശ്യവുമായ കൃത്രിമം’ ആണെന്നും ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി [&Read More