എസ്‌ഐആറിൽ ലോക്‌സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം; നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച് എംപിമാര്‍
ന്യൂഡല്‍ഹി: എസ്‌ഐആറില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. സഭയുടെ പ്രവര്‍ത്തനം നിലച്ചു. നടുത്തളത്തില്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാര്‍ അടിയന്തര ചര്‍ച്ച അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചു. എസ്‌ഐആറിനെക്കുറിച്ചുള്ള ചര്‍ച്ച ഒഴിവാക്കാനാകില്ലെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി. ഉച്ചയ്ക്ക് 2 മണി വരെ നിര്‍ത്തിവച്ച ശേഷം ലോക്‌സഭയും രാജ്യസഭയും പുനരാരംഭിച്ചെങ്കിലും ബഹളം തുടര്‍ന്നതോടെ നടപടികള്‍ മുന്നോട്ട് പോകാന്‍ സാധിച്ചില്ല. ഇന്ന് ആരംഭിച്ച ശീതകാല സമ്മേളനം 19 വരെ തുടരും. സമ്മേളനത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയില്‍, [&Read More