05/09/2026
[fontresizer_tawhidurrahmandear_widget]

Tags :Sonia Gandhi

Main story

ആർഎസ്എസിനെക്കുറിച്ചുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ പെൻഗ്വിൻ ഇന്ത്യക്ക് മടിയില്ല, സോണിയ ഗാന്ധിയുടെ പുസ്തകത്തിൽ ഭയപ്പെടുന്നു;

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പുതിയ ആത്മകഥയായ ‘ബിലോഗിങ്: എ ജേർണി ഓഫ് ലവ്’ ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പ്രമുഖ പ്രസാധകരായ ‘പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ’ പിൻമാറിയത് വലിയ രാഷ്ട്രീയ വാഗ്വാദങ്ങൾക്ക് വഴിവെച്ചു. സോണിയ ഗാന്ധിയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പ്രസാധകർ പിൻമാറിയതിന് പിന്നിൽ രാഷ്ട്രീയ സമ്മർദമാണെന്ന് കോൺഗ്രസ് ആരോപിച്ചപ്പോൾ, നുണക്കഥകൾ മെനയുകയാണ് കോൺഗ്രസ് എന്ന മറുപടിയുമായി ബിജെപിയും രംഗത്തെത്തി. നവംബർ 10ന് ആത്മകഥ പുറത്തിറങ്ങുമെന്ന് പെൻഗ്വിൻ റാൻഡം ഹൗസിന്റെ അമേരിക്കൻ പ്രസാധക വിഭാഗമായ [&Read More

Main story

തിരുത്തലിന്‌ വഴങ്ങില്ലെന്ന് സോണിയ; ആത്മകഥയുടെ ഇന്ത്യയിലെ പ്രസിദ്ധീകരണത്തിൽനിന്ന് പിന്മാറി പെൻഗ്വിൻ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ ആത്മകഥയുടെ പ്രസിദ്ധീകരണത്തിൽ നിന്ന് പെൻഗ്വിൻ ബുക്‌സ് പിൻമാറി. ഇന്ത്യയിലെ പ്രസിദ്ധീകരണ ചുമതലയിൽ നിന്നാണ് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പിൻമാറിയത്. ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്‌തകത്തിന്റെ പ്രസിദ്ധീകരണത്തിൽ നിന്നാണ് പിൻമാറ്റം. പുസ്‌തകത്തിന്റെ ചില ഭാഗങ്ങളിൽ തിരുത്തലുകളും ഒഴിവാക്കലുകളും വരുത്തണമെന്ന് പെൻഗ്വിൻ ഇന്ത്യ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ മാറ്റങ്ങൾ വരുത്താൻ സോണിയ തയ്യാറാകാതിരുന്നതാണ് പെൻഗ്വിൻ പ്രസാധനത്തിൽ നിന്ന് പിന്മാറാൻ കാരണമെന്നാണ് വിവരം. പെൻഗ്വിൻ പിന്മാറിയതോടെ [&Read More

India

‘എത്ര കേസുകൾ വേണമെങ്കിലും എടുക്കട്ടെ, ആർഎസ്എസിന്റെ ദേശസ്‌നേഹ സർട്ടിഫിക്കറ്റ് കോൺഗ്രസിന് ആവശ്യമില്ല’: പ്രിയങ്ക്

ബെംഗളൂരു: ആർഎസ്എസ്, ബിജെപി, എബിവിപി എന്നീ സംഘടനകളുടെ ദേശസ്‌നേഹ സർട്ടിഫിക്കറ്റ് കോൺഗ്രസിന് ആവശ്യമില്ലെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ യാതൊരു സംഭാവനയും നൽകാത്തവരിൽ നിന്ന് ദേശസ്‌നേഹത്തിന്റെ അംഗീകാരം തേടേണ്ടതില്ലെന്നും ബെംഗളൂരുവിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇവരുടെ രാഷ്ട്രീയ ഗുരുക്കൻമാർ 52 വർഷത്തോളം ദേശീയപതാക ഉയർത്തിയിട്ടില്ലെന്നും ഖാർഗെ ആരോപിച്ചു. സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം ആലപിക്കുന്നതിനിടെ തടസ്സമുണ്ടാക്കിയെന്നാരോപിച്ച് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കെതിരെ കേസെടുക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എത്ര കേസുകൾ വേണമെങ്കിലും രജിസ്റ്റർ ചെയ്യട്ടെയെന്നും [&Read More

Kerala

വന്ദേമാതര വിവാദം; സോണിയ ഗാന്ധിക്ക് പിന്തുണയുമായി എംഎ ബേബി

ന്യൂഡൽഹി: എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതര ഗാനാലാപനവുമായി ബന്ധപ്പെട്ട് ഉയർന്ന രാഷ്ട്രീയ വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി സിപിഐ ജനറൽ സെക്രട്ടറി എം.എ ബേബി. സോണിയക്കെതിരെ നടക്കുന്നത് അടിസ്ഥാനരഹിതമായ പ്രചാരണങ്ങളാണെന്നും പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകളെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് ആസ്ഥാനത്ത് സംഭവിച്ച കാര്യങ്ങൾ പാർട്ടി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും, എന്നാൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ട് അവർ കൂടുതൽ വ്യക്തത വരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, വന്ദേമാതരത്തെ അപമാനിച്ചെന്ന [&Read More

India

‘അംബേദ്കറെ അപമാനിച്ചവർ കോൺഗ്രസിനോട് മാപ്പു പറയാൻ ആവശ്യപ്പെടുന്നു, പരാജയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാലുള്ള ശ്രമം’

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ എ.ഐ.സി.സി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സോണിയാ ഗാന്ധി രാജ്യത്തോട് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ കടുത്ത വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ് രംഗത്തെത്തി. ഭരണഘടനാശില്പി ഡോ. ബി.ആർ. അംബേദ്കറെ പാർലമെന്റിൽ അപമാനിക്കുകയും, 2002 ജനുവരി വരെ സ്വന്തം ആസ്ഥാനത്ത് ദേശീയപതാക ഉയർത്താൻ മടികാണിക്കുകയും ചെയ്ത പ്രത്യയശാസ്ത്രത്തിന്റെ വക്താവാണ് കോൺഗ്രസിനോട് മാപ്പുപറയാൻ ആവശ്യപ്പെടുന്നതെന്ന് ജയ്റാം രമേശ് എക്സിൽ കുറിച്ചു. ഭരണരംഗത്തെ പരാജയങ്ങളിൽ നിന്നും യഥാർത്ഥ പ്രശ്നങ്ങളിൽ [&Read More

Main story

‘ചെയ്ത പാപത്തിന് രാജ്യം മാപ്പ് തരില്ല’; വന്ദേമാതരം വിവാദത്തിൽ സോണിയാ ഗാന്ധിയെ രൂക്ഷമായി

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ എ.ഐ.സി.സി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചതുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ കോൺഗ്രസിനെയും സോണിയാ ഗാന്ധിയെയും രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ചിറ്റോർഗഡിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. “നോക്കൂ അവരുടെ (കോൺഗ്രസ്) ധിക്കാരം. കോൺഗ്രസ് പാർട്ടിയുടെ ആസ്ഥാനത്ത് വന്ദേമാതരം ആലപിക്കപ്പെടുകയായിരുന്നു. ആലാപനത്തിനിടെ കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി, കോൺഗ്രസ് പ്രസിഡന്റിനോട് ആലാപനം നിർത്താൻ ആവശ്യപ്പെട്ടു. നാം എല്ലാവരും അത് ടിവിയിൽ കണ്ടു,” അമിത് ഷാ പറഞ്ഞു. “സോണിയാ ജി, 140 [&Read More

Main story

‘മോദി നെതന്യാഹുവിന്റെ വലയിൽ; ഗസ്സയിലെ വംശഹത്യയിൽ കേന്ദ്രസർക്കാർ പുലർത്തുന്ന നിശ്ശബ്ദത അപലപനീയം’ -സോണിയ

ന്യൂഡൽഹി: ഗസ്സ വംശഹത്യയിൽ മൗനം പാലിക്കുന്ന കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധി. ഇന്ത്യൻ എക്സ്പ്രസിലെ ലേഖനത്തിലാണ് ഗസ്സ വംശഹത്യയിലെ ഇന്ത്യയുടെ മൗനവും ഇറാൻ ആക്രമണത്തിലെ വിദേശനയത്തെയും ചോദ്യം ചെയ്ത് സോണിയ ഗാന്ധി രംഗത്ത് വന്നത്. ഇസ്രയേൽ പ്രീണനത്തിനായി ഇന്ത്യ തന്ത്രപ്രധാനമായ താൽപ്പര്യങ്ങൾ ബലികഴിക്കുകയാണെന്നും, ഗസ്സയിലെ വംശഹത്യയിൽ സർക്കാർ പുലർത്തുന്ന നിശ്ശബ്ദത ധാർമികമായി അപലപനീയമാണെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി. ലോക രാജ്യങ്ങൾ ഇസ്രായേലിന്റെ ക്രൂരതകൾക്കെതിരെ അകലം പാലിക്കുമ്പോൾ, ഇന്ത്യ കൂടുതൽ [&Read More

Main story

സോണിയ ഗാന്ധി ആശുപത്രിയിൽ; മുഖ്യമന്ത്രി തീരുമാനത്തിനായുള്ള രാഹുൽ-ഖാർഗെ കൂടിക്കാഴ്ച വൈകും

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ശസ്ത്രക്രിയക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേത്ര ചികിത്സയുമായി ബന്ധപ്പെട്ട ചെറിയൊരു ശസ്ത്രക്രിയക്കായി ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലാണ് നിലവിൽ അവർ ഉള്ളത്. സോണിയ ഗാന്ധിയുടെ ആരോഗ്യനില പരിഗണിച്ച്, കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി ഇന്ന് നടക്കേണ്ടിയിരുന്ന രാഹുൽ ഗാന്ധി – മല്ലികാർജുൻ ഖാർഗെ കൂടിക്കാഴ്ച മാറ്റിവെച്ചു. കഴിഞ്ഞ കുറച്ചു കാലമായി ശ്വസനതടസ്സവും ആസ്തമയും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ സോണിയ ഗാന്ധിയെ അലട്ടുന്നുണ്ട്. 2025Read More

Main story

മുഖ്യമന്ത്രി ചർച്ച: സാദിഖലി ശിഹാബ് തങ്ങളെ വിളിച്ച് സോണിയ; സതീശൻ അനുകൂല നിലപാടിൽ

മലപ്പുറം: കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം അന്തിമഘട്ടത്തിലേക്ക് നീങ്ങവെ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ ഫോണിൽ വിളിച്ച് സംസാരിച്ചു. പുതിയ സർക്കാരിന്റെ നേതൃസ്ഥാനം സംബന്ധിച്ച ലീഗിന്റെ നിലപാടും മുന്നണിയിലെ പൊതുവികാരവും സോണിയ ഗാന്ധി ആരാഞ്ഞു. ചർച്ചയിൽ വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന താൽപ്പര്യമാണ് ലീഗ് മുന്നോട്ടുവെച്ചത്. സതീശന് അനുകൂലമായ ജനവികാരവും എംഎൽഎമാരുടെ പിന്തുണയും സാദിഖലി തങ്ങൾ സോണിയ ഗാന്ധിയെ അറിയിച്ചു. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ മുതിർന്ന നേതാവ് എ.കെ. [&Read More

Kerala

‘കെ.സി കേരളത്തിൽ വേണമെന്ന് കേരള ബിജെപി ആഗ്രഹിക്കുന്നു’; ചർച്ച കൊഴുപ്പിച്ച് രാജീവ് ചന്ദ്രശേഖറിൻ്റെ

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകളിൽ കെ.സി വേണുഗോപാലിൻ്റെ പേര് ഉയർന്നുവരുന്ന പശ്ചാത്തലത്തിൽ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു. കെ.സിയുടെ മടങ്ങിവരവിനെ ചൊല്ലി കേരള ബിജെപിയും കേന്ദ്ര നേതൃത്വവും തമ്മിൽ രസകരമായൊരു മത്സരം നടക്കുന്നു എന്ന എക്സ് പോസ്റ്റാണ് അദ്ദേഹം പങ്കുവെച്ചത്. കെ.സി വേണുഗോപാൽ കേരളത്തിലേക്ക് വരണമെന്ന് ബിജെപി സംസ്ഥാന ഘടകം ആഗ്രഹിക്കുമ്പോൾ, അദ്ദേഹം ഡൽഹിയിൽ തന്നെ തുടരണമെന്നാണ് കേന്ദ്ര നേതൃത്വത്തിൻ്റെ താല്പര്യമെന്നാണ് ആദിത്യ ജാക്കി എന്നയാളിൻ്റെ [&Read More