04/06/2026
[fontresizer_tawhidurrahmandear_widget]

Tags :Sree Narayana Guru

Kerala

ശ്രീനാരായണ ഗുരുകുലം അധ്യക്ഷൻ മുനി നാരായണ പ്രസാദ് അന്തരിച്ചു

തിരുവനന്തപുരം: ആത്മീയ ആചാര്യനും ശ്രീനാരായണ ഗുരുകുലം അധ്യക്ഷനുമായ മുനി നാരായണ പ്രസാദ് (87) അന്തരിച്ചു. വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ഇന്ന് പുലർച്ചെ 3.55 ഓടെയാണ് മരണം.ഹൃദയസംബന്ധവും വാർദ്ധക്യസഹജവുമായ അസുഖബാധിതനായിരുന്നു. ഇന്ത്യന്‍ തത്ത്വചിന്തയെയും വേദാന്തത്തെയും കുറിച്ച് അദ്ദേഹം ധാരാളം എഴുതിയിട്ടുണ്ട്. കൂടാതെ പരമ്പരാഗത ഗ്രന്ഥങ്ങള്‍ പുതിയ തലമുറയ്ക്ക് ലഭ്യമാക്കുന്നതില്‍ അദ്ദേഹം സവിശേഷ ശ്രദ്ധ പതിപ്പിച്ചിരുന്നു. 2024ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ച, മുനി നാരായണ പ്രസാദിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. നിത്യചൈതന്യയതിയുടെ പ്രധാന [&Read More

Kerala

‘കരിയും കരിമരുന്നും അരുതെന്ന ഗുരുസന്ദേശത്തിന് പ്രസക്തിയേറി’: വെള്ളാപ്പള്ളി നടേശൻ

ചെട്ടികുളങ്ങര: കരിയും കരിമരുന്നും ഉപേക്ഷിക്കണമെന്ന ശ്രീനാരായണ ഗുരുദേവ സന്ദേശത്തിന് നിലവിലെ സാഹചര്യത്തിൽ പ്രസക്തി വർധിച്ചിരിക്കുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആഞ്ഞിലിപ്ര വടക്കൻകോവിൽ ഭഗവതീക്ഷേത്ര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെടിക്കെട്ടും ആനയെഴുന്നള്ളിപ്പും നിത്യേനയെന്നോണം മനുഷ്യജീവനുകൾ കവരുകയാണ്. താൻ നേതൃത്വം നൽകുന്ന ക്ഷേത്രങ്ങളിൽ ഇത്തരം രീതികൾ പണ്ടേ ഉപേക്ഷിച്ചതായും ക്ഷേത്രവരുമാനം ജനോപകാരപ്രദമായ പ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അനാചാരങ്ങൾ ലംഘിക്കുമ്പോൾ യാഥാസ്ഥിതികരിൽ നിന്ന് എതിർപ്പുകൾ സ്വാഭാവികമാണ്. എന്നാൽ ഇത്തരം വെല്ലുവിളികളെ അതിജീവിക്കാൻ [&Read More

Kerala

ഗുരുദേവന്‍ ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് വെള്ളാപ്പള്ളി ഓര്‍ക്കണം; സമുദായ നേതാവായതുകൊണ്ട് മാത്രമാണ് മിണ്ടാതിരിക്കുന്നത്-

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. എല്ലാവരെയും ഒന്നായിക്കണ്ട ശ്രീനാരായണ ഗുരുദേവന്‍ ഇരുന്ന കസേരയിലാണ് താന്‍ ഇരിക്കുന്നതെന്ന ബോധ്യം വെള്ളാപ്പള്ളി നടേശന് ഉണ്ടാകണമെന്ന് മുരളീധരന്‍ ഓര്‍മിപ്പിച്ചു. ഇത്തരം വിഷയങ്ങളെയൊക്കെ ജനങ്ങള്‍ കൈകാര്യം ചെയ്യും. അത് വോട്ടെടുപ്പില്‍ ജനം കാണിച്ചു. ഒരു സമുദായ നേതാവ് ആയതുകൊണ്ട് മാത്രമാണ് ഞങ്ങള്‍ വെള്ളാപ്പള്ളിക്കെതിരെ ഒന്നും മിണ്ടാതിരിക്കുന്നത്. അദ്ദേഹം പറഞ്ഞതുകൊണ്ട് ഞങ്ങള്‍ക്ക് വോട്ട് കിട്ടാതിരിക്കുകയൊന്നുമില്ല. ഈ ലോകത്തെ ഒന്നായി കണ്ട ഗുരുദേവന്‍ [&Read More