‘ദീപങ്ങൾ തെളിയിക്കാൻ പണമുണ്ട്, വിദ്യാർത്ഥിനികൾക്കായി ഹോസ്റ്റലുകൾക്ക് പണമില്ലേ?’; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: രാജ്യത്ത് വിദ്യാർത്ഥിനികൾക്കായി മതിയായ ഹോസ്റ്റൽ സൗകര്യങ്ങളില്ലാത്ത ഗുരുതരമായ പ്രതിസന്ധി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മധ്യപ്രദേശിലെ ഇൻഡോറിൽ സംഘടിപ്പിച്ച ‘ഛാത്രോം കി ഗൂഞ്ച്’ വിദ്യാർത്ഥി സംവാദ പരിപാടിക്കിടെ ഗ്രാമത്തിൽ നിന്നെത്തിയ ഒരു വിദ്യാർത്ഥിനി തന്നോട് ചോദിച്ച ചോദ്യം ഉദ്ധരിച്ചാണ് രാഹുൽ ഗാന്ധി ‘എക്‌സി’ലൂടെ കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തിയത്. ‘സർക്കാരിന്റെ പക്കൽ ദീപങ്ങൾ തെളിയിക്കാൻ പണമുണ്ട്, ഞങ്ങളുടെ ഹോസ്റ്റലുകൾക്ക് എന്തുകൊണ്ട് പണമില്ല? എന്നാണ് ഇൻഡോറിലെ പരിപാടിക്കിടെ ഒരു [&Read More