05/09/2026
[fontresizer_tawhidurrahmandear_widget]

Tags :Student Suicide

Main story

‘എനിക്ക് നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റാനായില്ല’; നീറ്റില്‍ മാര്‍ക്ക് കുറഞ്ഞ വിദ്യാർത്ഥിനി ജീവനൊടുക്കി

അഹല്യാനഗർ: നീറ്റ് പ്രവേശന പരീക്ഷയിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ കഴിയാത്തതിന്റെ മനോവിഷമത്തിൽ മഹാരാഷ്ട്രയിലെ അഹല്യാനഗറിൽ വിദ്യാർത്ഥിനി ജീവനൊടുക്കി. ജലാൽപൂർ ഗ്രാമവാസിയായ അങ്കിത സാബ്ലെയാണ് മരിച്ചത്. പരീക്ഷയിൽ 166 മാർക്ക് മാത്രമാണ് അങ്കിതയ്ക്ക് ലഭിച്ചിരുന്നത്. ഇതിനെത്തുടർന്ന് കുട്ടി കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം നാലരയോടെയാണ് അങ്കിതയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് മറാഠിയിലുള്ള ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. തന്റെ കുടുംബം തനിക്കുവേണ്ടി ഒരുപാട് ത്യാഗം സഹിച്ചുവെന്നും എന്നാൽ അവരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ തനിക്ക് [&Read More

Main story

‘ഐ ലവ് യു മമ്മീ… പപ്പ, എന്നോട് ക്ഷമിക്കണം’; നീറ്റ് പുനഃപരീക്ഷയ്ക്ക് ദിവസങ്ങൾ

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നീറ്റ്’ ഉയർത്തുന്ന കടുത്ത മാനസിക വിഷമത്തെ തുടർന്ന് 24 വയസ്സുകാരിയായ വിദ്യാർഥിനി ജീവനൊടുക്കി. പട്ടേൽ നഗറിലെ വാടകവീട്ടിൽ താമസിച്ച് പഠിക്കുകയായിരുന്ന റിയാ കുമാരിയാണ് പരീക്ഷാ പേടിയെ തുടർന്ന് മുറിയിലെ ഫാനിൽ തൂങ്ങി മരിച്ചത്. വരാനിരിക്കുന്ന ജൂൺ 21ലെ നീറ്റ് പുനഃപരീക്ഷക്കായുള്ള കഠിനമായ തയാറെടുപ്പിലായിരുന്നു റിയ. വിരമിച്ച സൈനിക ഉദ്യോഗസ്ഥനാണ് പെൺകുട്ടിയുടെ പിതാവ്. ചൊവ്വാഴ്ച രാവിലെ ഏറെ വൈകിയിട്ടും റിയ മുറിയിൽ നിന്ന് പുറത്തിറങ്ങാതിരുന്നതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ [&Read More