27/01/2026

Tags :Supreme Court

India

‘നുഴഞ്ഞുകയറ്റക്കാരായ റോഹിങ്ക്യകളെ ചുവപ്പു പരവതാനി വിരിച്ച് സ്വീകരിക്കണോ?’; രൂക്ഷപരാമര്‍ശങ്ങളുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: റോഹിങ്ക്യന്‍ അഭയാര്‍ഥി വിഷയത്തില്‍ രൂക്ഷപരാമര്‍ശങ്ങളുമായി സുപ്രീം കോടതി. രാജ്യത്ത് നിയമവിരുദ്ധമായി പ്രവേശിക്കുന്നവര്‍ക്ക് നീതിന്യായ വ്യവസ്ഥ അസാധാരണമായ സംരക്ഷണം നല്‍കേണ്ടതുണ്ടോ എന്ന് കോടതി ചോദിച്ചു. നുഴഞ്ഞുകയറ്റക്കാരായ റോഹിങ്ക്യകളെ ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിക്കണമെന്നാണോ പറയുന്നതെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചോദ്യമുയര്‍ത്തി. (‘Read More

Sports

‘ഒരു മാസം 4 ലക്ഷം കൊടുത്താല്‍ പോര; ഷമിയുടെ മുന്‍ഭാര്യയുടെ ഹരജിയില്‍ സുപ്രീം

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ഭാര്യ ഹസിന്‍ ജഹാനും തമ്മിലുള്ള നിയമപോരാട്ടം പുതിയ വഴിത്തിരിവിലേക്ക്. തനിക്കും മകള്‍ക്കും കൊല്‍ക്കത്ത ഹൈക്കോടതി അനുവദിച്ച ജീവനാംശം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹസിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഷമിക്കും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനും നോട്ടീസയച്ചു. മാസം 1.5 ലക്ഷം രൂപയും മകളുടെ പരിചരണത്തിനായി 2.5 ലക്ഷം രൂപയും അനുവദിച്ചുകൊണ്ടുള്ള കൊല്‍ക്കത്ത ഹൈക്കോടതിയുടെ മുന്‍ ഉത്തരവിനെ ചോദ്യം ചെയ്താണ് ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഈ തുക അപര്യാപ്തമാണെന്ന് [&Read More

India

‘സ്കൂളുകളും ആശുപത്രികളും ഉൾപ്പെടെ പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ ഉടന്‍ നീക്കം ചെയ്യണം’;

ന്യൂഡൽഹി: പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ ഉടന്‍ നീക്കം ചെയ്യാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീം കോടതി നിർദേശം. സ്കൂളുകൾ, ആശുപത്രികൾ, പൊതു കായിക സമുച്ചയങ്ങൾ, ബസ് ഡിപ്പോകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം നായ്ക്കളെ ഒഴിവാക്കണം. വന്ധ്യംകരണത്തിന് ശേഷവും നായ്ക്കളെ ഈ പൊതു ഇടങ്ങളിലേക്ക് തിരികെ വിടരുതെന്നും കോടതി കർശനമായി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാനമായ ഈ ഉത്തരവ് [&Read More

India

‘5 വര്‍ഷമായിട്ടും എന്തെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞോ നിങ്ങള്‍ക്ക്?’; ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം

ന്യൂഡല്‍ഹി: പൗരത്വ പ്രക്ഷോഭത്തിന്റെ ഭാഗമായി യുഎപിഎ ചുമത്തപ്പെട്ട് തടവില്‍ കഴിയുന്ന ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, ഗുല്‍ഫിഷ ഫാത്തിമ തുടങ്ങിയവരുടെ ജാമ്യഹരജിയില്‍ ഡല്‍ഹി പൊലീസിനോട് കടുപ്പിച്ച് സുപ്രിംകോടതി. പൊലീസിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു, ജാമ്യാപേക്ഷയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ രണ്ട് ആഴ്ച ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. അഞ്ചു വര്‍ഷമായി പ്രതികള്‍ വിചാരണയില്ലാതെ ജയിലില്‍ കഴിയുകയാണെന്നും, എന്തെങ്കിലും കണ്ടെത്തി കൊണ്ടുവരാന്‍ കഴിയുമെങ്കില്‍ ഇക്കാലയളവിനിടയില്‍ ആകാമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. കൂടുതല്‍ സമയം [&Read More