27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Supreme Court

Kerala

മുത്തലാഖിലൂടെയുള്ള വിവാഹ മോചനം: 2019 മുതൽ കേരളത്തിൽ 203 കേസുകൾ എടുത്തെന്ന് കേന്ദ്രം

ന്യൂഡൽഹി: വിവാഹമോചനം ചെയ്യാൻ ഭർത്താവ് മുത്തലാഖ് ചൊല്ലിയതിന് 2019 മുതൽ കേരളത്തിൽ 203 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ. ഇതിൽ 178 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഏഴ് കേസുകളിൽ അന്വേഷണം തുടരുകയാണെന്നാണ് കേന്ദ്രം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത കണക്കുകളിൽ വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്ര നിയമ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ലെജിസ്ലേറ്റീവ് കൗൺസൽ ബിയോ ജോസഫ് ആണ് കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ സുപ്രീം കോടതിയെ [&Read More

India

ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷ: വാദം കേൾക്കുന്നത് ഹൈക്കോടതി മാറ്റി

ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ പ്രതികളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുടെ ജാമ്യാപേക്ഷകളിൽ വാദം കേൾക്കുന്നത് ഡൽഹി ഹൈക്കോടതി ഈ മാസം 30Read More

India

ഗ്യാസ് സിലിണ്ടറുകൾ ചുമക്കാൻ സ്ത്രീക്കാവില്ലെന്ന് പറഞ്ഞ് ജോലി നിഷേധിച്ചു; 38 വർഷത്തിന് ശേഷം

ന്യൂഡല്‍ഹി: ഗ്യാസ് സിലിണ്ടറുകള്‍ ചുമക്കുന്ന ജോലി സ്ത്രീകള്‍ക്ക് അനുയോജ്യമല്ലെന്ന കാരണം പറഞ്ഞ് ജോലി നിഷേധിച്ച സംഭവത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് സുപ്രീം കോടതിയുടെ തിരിച്ചടി. 38 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍, ഹരിയാന സ്വദേശിയായ സുമിത്ര (63) എന്ന സ്ത്രീക്ക് 12 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐഒസിയുടെ നടപടി സ്ത്രീത്വത്തോടുള്ള അനാദരവും അപമാനവുമാണെന്ന് കോടതി നിരീക്ഷിച്ചു. 1988Read More

India

മതപഠന സ്ഥാപനങ്ങൾക്ക് നിയന്ത്രണം വേണം; കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിക്ക് സുപ്രീംകോടതി നോട്ടീസ്

ന്യൂഡൽഹി: 14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മതപരമോ മതേതരമോ ആയ വിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ, നിയന്ത്രണം, നിരീക്ഷണം എന്നിവയുമായി ബന്ധപ്പെട്ട ഹരജിയിൽ മുൻ ഉത്തരവ് പാലിക്കാത്തതിനെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിക്ക് സുപ്രീംകോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. സ്കൂൾ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് സെക്രട്ടറിയായ ടി.കെ. അനിൽ കുമാറിനോടാണ് കോടതി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തിൽ നാലാഴ്ചയ്ക്കകം മറുപടി സമർപ്പിക്കണമെന്ന് ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, ഷീൽ നാഗു എന്നിവരുൾപ്പെട്ട ബെഞ്ച് നിർദേശിച്ചു. കേന്ദ്ര സർക്കാരിന്റെ വിശദീകരണം ലഭിച്ച [&Read More

Main story

നീറ്റ് പ്രതിഷേധക്കാർക്കെതിരായ എഫ്.ഐ.ആറുകൾ റദ്ദാക്കാൻ കേന്ദ്രം; സുപ്രീംകോടതിയിൽ അപേക്ഷനൽകി

ന്യൂഡൽഹി: ഡൽഹിയിലെ സിജെപി പ്രതിഷേധത്തിനിടെ രജിസ്റ്റർ ചെയ്‌ത കേസുകൾ റദ്ദാക്കാൻ നീക്കവുമായി കേന്ദ്രം. കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസർക്കാർ സുപ്രിംകോടതിയെ സമീപിച്ചു. സെപ്റ്റംബർ അഞ്ചിന് രണ്ടാംഘട്ട സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേന്ദ്രനീക്കം. കേസ് സുപ്രിംകോടതി നാളെ പരിഗണിക്കും. ഭരണഘടനാപരമായ പ്രത്യേക അധികാരങ്ങൾ ഉപയോഗിച്ചുകൊണ്ട് കേസുകൾ ഒഴിവാക്കണമെന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് നാളെ പരിഗണിക്കും. സെപ്റ്റംബർ അഞ്ചിന് നിശ്ചയിച്ചിരിക്കുന്ന [&Read More

Main story

പെട്രോൾ പമ്പുകളിൽ എഥനോൾ അളവ് പ്രദർശിപ്പിക്കണമെന്ന ഹരജി തള്ളി; ഉപഭോക്താക്കൾക്ക് തിരിച്ചടിയായി സുപ്രീംകോടതി

ഡൽഹി: എഥനോൾ കലർന്ന പെട്രോളിലെ സുതാര്യത ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി സുപ്രീംകോടതി തള്ളി. പെട്രോൾ പമ്പുകളിൽ എഥനോളിന്റെ ശതമാനം പ്രദർശിപ്പിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഇന്ധന ബില്ലിലും രസീതിലും എഥനോൾ ശതമാനം രേഖപ്പെടുത്തണമെന്ന ആവശ്യവും സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. അഭിഭാഷകനായ നരേന്ദ്ര ഗോസ്വാമിയാണ് കോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്. ഹർജിക്കാരന് ബന്ധപ്പെട്ട ഹൈകോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. പെട്രോളിൽ കലർത്തിയ എഥനോളിന്റെ ശതമാനം പമ്പുകളിൽ പ്രദർശിപ്പിക്കണമെന്നായിരുന്നു [&Read More

India

‘സ്ത്രീധന കേസുകളിലെ വിചാരണ വേഗത്തിലാക്കണം’; കീഴ്‌ക്കോടതികൾക്ക് കടുത്ത നിർദേശവുമായി സുപ്രീംകോടതി

ന്യൂഡൽഹി: സ്ത്രീധനം ആവശ്യപ്പെടുകയും നൽകുകയും ചെയ്യുന്ന പലരും ശിക്ഷയിൽ നിന്ന് രക്ഷപ്പെടുന്ന സാഹചര്യത്തിൽ, ഇത്തരം കേസുകളിലെ വിചാരണ നടപടികൾ വേഗത്തിലാക്കാൻ സുപ്രീം കോടതി നിർദേശം. സ്ത്രീധന കേസുകളിൽ സമയബന്ധിതമായി വിചാരണ പൂർത്തിയാക്കണമെന്നും കെട്ടിക്കിടക്കുന്ന ക്രിമിനൽ അപ്പീലുകൾ ഹൈകോടതികൾ ഇടക്കിടെ പരിശോധിക്കണമെന്നും ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. സ്ത്രീധനം ആവശ്യപ്പെടുന്നതും നൽകുന്നതും സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ ആചാരമാണെന്ന് കോടതി നിരീക്ഷിച്ചു. 1961ലെ സ്ത്രീധന നിരോധന നിയമം നടപ്പാക്കുന്നതിൽ വിവിധ പ്രായോഗിക ബുദ്ധിമുട്ടുകൾ [&Read More

India

‘കുംഭമേളയ്ക്ക് ചെലവഴിക്കുന്ന 32,000 കോടിയുടെ 0.1% മതിയായിരുന്നു നൂറിലേറെ സ്കൂളുകളെ അടച്ചുപൂട്ടലിൽ നിന്ന്

മുംബൈ: സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയ്ക്ക് അർഹമായ പരിഗണന നൽകാതെ കുംഭമേള പോലെയുള്ള മേളകൾക്കായി സർക്കാർ കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നതായി സുപ്രീം കോടതി ജസ്റ്റിസ് പ്രസന്ന ബി. വരാലെ. നാസിക്കിൽ നടക്കാനിരിക്കുന്ന കുംഭമേളയുടെ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായി സർക്കാർ 32,000 കോടി രൂപ ചെലവഴിക്കുന്നതിന്റെ 0.1 ശതമാനം തുക മാത്രമുണ്ടെങ്കിൽ നൂറിലധികം മറാഠി സ്കൂളുകളെ അടച്ചുപൂട്ടലിൽ നിന്ന് രക്ഷിക്കാമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നാസിക് ജില്ലയിലെ ഷീർപൂരിലുള്ള തന്റെ പഴയ വിദ്യാലയം സന്ദർശിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്കൂളുകളിൽ പ്രാഥമിക അടിസ്ഥാന [&Read More

Kerala

രാഹുൽ ഗാന്ധിക്ക് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദന കേസിൽ ഹൈക്കോടതി നടപടികൾ സുപ്രീംകോടതി

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദന പരാതിയിൽ ഇടപെട്ട് സുപ്രീം കോടതി. വിഷയം അന്വേഷിക്കാൻ സി.ബി.ഐയോടും എറ്റവും പുതിയ റിപ്പോർട്ട് നൽകാൻ ഇ.ഡിയോടും നിർദ്ദേശിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിലെ തുടർനടപടികൾ പരമോന്നത കോടതി തൽക്കാലത്തേക്ക് സ്റ്റേ ചെയ്തു. രാഹുൽ ഗാന്ധിക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന ആരോപണ അന്വേഷണത്തിലെ പുരോഗതി ചൂണ്ടിക്കാണിച്ച് ഏജൻസിയുടെ മുതിർന്ന ഉദ്യോഗസ്ഥൻ മുഖേന പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് കഴിഞ്ഞ മാസം നിർദ്ദേശിച്ചിരുന്നു. ഇതിന് [&Read More