17/08/2026
[fontresizer_tawhidurrahmandear_widget]

രാഹുൽ ഗാന്ധിക്ക് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദന കേസിൽ ഹൈക്കോടതി നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു

 രാഹുൽ ഗാന്ധിക്ക് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദന കേസിൽ ഹൈക്കോടതി നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദന പരാതിയിൽ ഇടപെട്ട് സുപ്രീം കോടതി. വിഷയം അന്വേഷിക്കാൻ സി.ബി.ഐയോടും എറ്റവും പുതിയ റിപ്പോർട്ട് നൽകാൻ ഇ.ഡിയോടും നിർദ്ദേശിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിലെ തുടർനടപടികൾ പരമോന്നത കോടതി തൽക്കാലത്തേക്ക് സ്റ്റേ ചെയ്തു.

രാഹുൽ ഗാന്ധിക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന ആരോപണ അന്വേഷണത്തിലെ പുരോഗതി ചൂണ്ടിക്കാണിച്ച് ഏജൻസിയുടെ മുതിർന്ന ഉദ്യോഗസ്ഥൻ മുഖേന പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് കഴിഞ്ഞ മാസം നിർദ്ദേശിച്ചിരുന്നു. ഇതിന് പുറമെ പ്രാഥമിക അന്വേഷണത്തിനിടെ നിയമവിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാൽ നിയമപരമായ തുടരന്വേഷണങ്ങളുമായി മുന്നോട്ട് പോകാൻ ഏജൻസികൾക്ക് അനുമതി നൽകുകയും ചെയ്തിരുന്നു. ഈ കീഴ്‌ക്കോടതി നിർദ്ദേശങ്ങളെ ചോദ്യം ചെയ്താണ് കോൺഗ്രസ് നേതാവ് സുപ്രീം കോടതിയെ സമീപിച്ചത്.

കർണാടകയിൽ നിന്നുള്ള ബി.ജെ.പി പ്രവർത്തകൻ എസ്. വിഗ്നേഷ് ശിശിർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി അന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് തേടിയത്. രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന് ആരോപിച്ചും ഇയാൾ നേരത്തെ ഹർജികൾ നൽകിയിട്ടുണ്ട്.

Also read: