02/09/2026
[fontresizer_tawhidurrahmandear_widget]

‘കുംഭമേളയ്ക്ക് ചെലവഴിക്കുന്ന 32,000 കോടിയുടെ 0.1% മതിയായിരുന്നു നൂറിലേറെ സ്കൂളുകളെ അടച്ചുപൂട്ടലിൽ നിന്ന് രക്ഷിക്കാൻ’- ജസ്റ്റിസ് പി.ബി വരാലെ

 ‘കുംഭമേളയ്ക്ക് ചെലവഴിക്കുന്ന 32,000 കോടിയുടെ 0.1% മതിയായിരുന്നു നൂറിലേറെ സ്കൂളുകളെ അടച്ചുപൂട്ടലിൽ നിന്ന് രക്ഷിക്കാൻ’- ജസ്റ്റിസ് പി.ബി വരാലെ

മുംബൈ: സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയ്ക്ക് അർഹമായ പരിഗണന നൽകാതെ കുംഭമേള പോലെയുള്ള മേളകൾക്കായി സർക്കാർ കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നതായി സുപ്രീം കോടതി ജസ്റ്റിസ് പ്രസന്ന ബി. വരാലെ. നാസിക്കിൽ നടക്കാനിരിക്കുന്ന കുംഭമേളയുടെ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായി സർക്കാർ 32,000 കോടി രൂപ ചെലവഴിക്കുന്നതിന്റെ 0.1 ശതമാനം തുക മാത്രമുണ്ടെങ്കിൽ നൂറിലധികം മറാഠി സ്കൂളുകളെ അടച്ചുപൂട്ടലിൽ നിന്ന് രക്ഷിക്കാമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നാസിക് ജില്ലയിലെ ഷീർപൂരിലുള്ള തന്റെ പഴയ വിദ്യാലയം സന്ദർശിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്കൂളുകളിൽ പ്രാഥമിക അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത അവസ്ഥയാണുള്ളതെന്നും മറാഠി മീഡിയം സ്കൂളുകളുടെ ദയനീയാവസ്ഥ ആശങ്കാജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കുംഭമേളയ്ക്കായി തുക ചെലവഴിക്കുന്നതിൽ തനിക്ക് എതിർപ്പില്ല. എന്നാൽ മുൻകാലങ്ങളിൽ ബജറ്റിന്റെ എട്ട് മുതൽ 12 ശതമാനം വരെ വിദ്യാഭ്യാസത്തിനായി മാറ്റിവെച്ചിരുന്ന സ്ഥാനത്ത് നിലവിൽ അത് ഗണ്യമായി കുറഞ്ഞു. ഡിജിറ്റൽ ക്ലാസ് മുറികളും ആധുനിക ലാബുകളും ഒരുക്കി വിദ്യാലയങ്ങൾ നവീകരിക്കേണ്ടത് അടിയന്തര ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also read: