27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Supreme Court

Main story

‘വഖഫ് ബോർഡിൽ അമുസ്‌ലിംകളെ തിരുകിക്കയറ്റാൻ സംഘപരിവാർ ശ്രമം’; സർക്കാർ ഒത്തുകളിച്ചെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: വഖഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം. വഖഫ് ബോർഡിൽ മുസ്‌ലിം ഇതര സമുദായക്കാരെ തിരുകിക്കയറ്റാനുള്ള സംഘപരിവാർ അജണ്ട കേരളത്തിലും നടപ്പാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. ഇത് സംഘപരിവാറിന് മുന്നിലുള്ള പരിപൂർണമായ കീഴടങ്ങലാണെന്നും ഹൈക്കോടതിയിൽ ഹരജിക്കാരുമായി സർക്കാർ ഒത്തുകളിച്ചെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. വഖഫിലെ സർക്കാർ നിലപാട് ലീഗിന്റെ പൂർണമായ അറിവോടെയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. അതേസമയം, കേരള വഖഫ് ബോർഡിന്റെ പ്രവർത്തനത്തിന് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവിനെതിരെ [&Read More

Main story

വഖഫ് ബോർഡ് കേസ് സുപ്രീംകോടതിയിൽ; ഹൈക്കോടതിയുടെ താൽക്കാലിക നിയന്ത്രണത്തിനെതിരെ ഹരജി

തിരുവനന്തപുരം: കേരള സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് ഹൈക്കോടതി താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ ബോർഡ് സുപ്രീംകോടതിയെ സമീപിച്ചു. നയപരമായ തീരുമാനങ്ങളും ഭരണപരമായ നടപടികളും കൈക്കൊള്ളാനുള്ള പൂർണ്ണമായ അധികാരം തങ്ങൾക്ക് നൽകണമെന്നാണ് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിലെ പ്രധാന ആവശ്യം. ഇതര മതവിഭാഗങ്ങളിൽ നിന്നുള്ള അംഗങ്ങളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തിയില്ല എന്ന ഒറ്റ കാരണത്താൽ ബോർഡിന്റെ പ്രവർത്തനങ്ങളിൽ ഇത്തരത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പാടില്ലെന്ന വാദവും സംസ്ഥാന വഖഫ് ബോർഡ് ഹർജിയിലൂടെ മുന്നോട്ടുവെച്ചിട്ടുണ്ട്. നിലവിൽ പണമിടപാടുകൾ നടത്തുന്നതിലടക്കം ബോർഡിന് മേൽ [&Read More

India

ഇസ്‌ലാം മതത്തിലേക്ക് മാറിയവരുടെ സംവരണം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച്

തമിഴ്നാട്ടിൽ ഇസ്‌ലാം മതത്തിലേക്ക് മാറുന്നവർക്ക് പിന്നാക്ക സമുദായ പദവിയും അതുവഴിയുള്ള സംവരണ ആനുകൂല്യങ്ങളും നൽകുന്നതുമായി ബന്ധപ്പെട്ട മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിRead More

India

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ചു; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സർക്കാർ

ചെന്നൈ: തമിഴ്‌നാട്ടില്‍ കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് പൂര്‍ണ്ണമായി നിരോധിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് തമിഴ്‌നാട് സർക്കാർ. സംസ്ഥാനത്ത് ഒരു പശുവിനെയോ കന്നുകുട്ടിയെയോ അറുക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഈ ഉത്തരവ് വലിയ രാഷ്ട്രീയ വിവാദമായ പശ്ചാത്തലത്തിലാണ് വിജയ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. 1958Read More

India

‘ആകാശം ഇടിഞ്ഞുവീഴാൻ പോകുന്നില്ല, എന്താണ് തിടുക്കം?’; അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസിൽ

ന്യൂഡൽഹി: അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ആവശ്യപ്പെട്ട ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ജസ്റ്റിസുമാരായ എം. എം. സുന്ദ്രേഷ്, ഷീൽ നാഗു എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വേനൽ അവധിക്ക് ശേഷമേ കേസ് വാദം കേൾക്കാനായി ലിസ്റ്റ് ചെയ്യുകയുള്ളൂവെന്ന് ബെഞ്ച് വ്യക്തമാക്കി. “ആകാശം ഇടിഞ്ഞുവീഴാൻ പോകുന്നില്ല. എന്താണ് തിടുക്കം?” എന്ന് കോടതി ചോദിച്ചു. അഭിഭാഷകരായ അജയ് കുമാർ റായിയും ദിനേശ് കുമാർ യാദവുമാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. ശ്രീരാം ജന്മഭൂമി [&Read More

Main story

‘നടപ്പാത പൗരന്റെ മൗലികാവകാശം, എല്ലാ റോഡുകളിലും നിർബന്ധമാക്കണം’; കേന്ദ്രസർക്കാരിന് സുപ്രീം കോടതിയുടെ കർശന

ന്യൂഡൽഹി: പൊതുറോഡുകളിലെ നടപ്പാതകളിലൂടെ തടസ്സമില്ലാതെ നടക്കുന്നത് പൗരന്റെ മൗലികാവകാശമാണെന്ന് സുപ്രീംകോടതി. സുരക്ഷിതവും തടസ്സരഹിതവുമായ നടപ്പാതകൾ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കിയ കോടതി, രാജ്യത്തെ എല്ലാ റോഡുകളിലും കാൽനടയാത്രക്കാർക്കായി നടപ്പാതകൾ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകി. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. റോഡുകളിൽ വാഹനങ്ങൾ വർദ്ധിക്കുന്നതും അവയുടെ സുഗമമായ യാത്രയും ചൂണ്ടിക്കാണിച്ച് കാൽനടയാത്രക്കാരുടെ അവകാശങ്ങൾ ഇല്ലാതാക്കാൻ കഴിയില്ലെന്ന് കോടതി ഓർമ്മിപ്പിച്ചു. പൗരന്മാർക്ക് അപകടമില്ലാതെ, തടസ്സരഹിതമായി നടക്കാനുള്ള സൗകര്യം [&Read More

Main story

എസ്ഐആറിൽനിന്ന് പുറത്തായാൽ പൗരത്വം നഷ്ടമാകില്ല; വോട്ടര്‍പട്ടിക തീവ്ര പരിശോധന പൂർണമായും നിയമപരം: സുപ്രീം

ന്യൂഡൽഹി: വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട് ഒരാളുടെ പൗരത്വം അന്തിമമായി നിശ്ചയിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്ന് സുപ്രീം കോടതി. കമ്മീഷൻ നടപ്പാക്കിയ തീവ്ര പുനപരിശോധനയിലൂടെ (എസ്‌ഐആർ) വോട്ടർപട്ടികയിൽനിന്ന് ഒരാളുടെ പേര് ഒഴിവാക്കപ്പെട്ടു എന്നതുകൊണ്ട് മാത്രം അയാളുടെ പൗരത്വം ഇല്ലാതാകുന്നില്ലെന്നും കോടതി വ്യക്തമാക്കി. എസ്‌ഐആർ നടപടിക്രമങ്ങൾക്കെതിരായ ഒരുകൂട്ടം ഹരജികൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം. അതേസമയം, ബിഹാർ, പശ്ചിമ ബംഗാൾ, കേരളം, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക ശുദ്ധീകരിക്കുന്നതിനായി [&Read More

Main story

ഗോവധ നിരോധന ഹരജി അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി; ബലിപെരുന്നാളിന് മുമ്പ് വാദം

ന്യൂഡൽഹി: ബലിപെരുന്നാളിന് മുന്നോടിയായി രാജ്യത്ത് ഗോവധ നിരോധന നിയമം ഫലപ്രദമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. അഖില ഭാരത ഹിന്ദു മഹാസഭ മുൻ വൈസ് പ്രസിഡന്റ് സതീഷ് കുമാർ അഗർവാൾ സമർപ്പിച്ച ഹരജിയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. “നിങ്ങൾ ഇത് ഒരു ദിവസം മുമ്പ് മാത്രമാണ് ഓർത്തത്. അടിയന്തരമായി പരിഗണിക്കേണ്ടതില്ല,” എന്ന് കോടതി വ്യക്തമാക്കി. നാളെ മറ്റന്നാൾ ബലിപെരുന്നാൾ ആണെന്നും, അതിനാൽ [&Read More

Main story

സമാധാനപരമായി പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്; പക്ഷേ, തെരുവിലിറങ്ങി പ്രശ്നമുണ്ടാക്കരുത്: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ന്യൂഡൽഹി: സമാധാനപരമായി പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും എന്നാൽ തെരുവിലിറങ്ങി കുഴപ്പങ്ങൾ സൃഷ്ടിക്കരുതെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്(Read More