27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Supreme Court

India

അപകടകാരികളായ തെരുവ് നായകളെ കൊല്ലാൻ സുപ്രീംകോടതി അനുമതി

ഡൽഹി: അപകടകാരികളായ തെരുവ് നായകളെ കൊല്ലാൻ സുപ്രീംകോടതി അനുമതി നൽകി. ഉത്തരവ് നടപ്പാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടികളോ എഫ്ഐആറോ പാടില്ലെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. തെരുവ് നായകളുടെ ജനന നിയന്ത്രണത്തിനായി എല്ലാ ജില്ലകളിലും എബിസി സെന്ററുകൾ സമയബന്ധിതമായി സ്ഥാപിക്കണം. എല്ലാ സർക്കാർ ആശുപത്രികളിലും പേവിഷബാധ പ്രതിരോധ വാക്സിനും ചികിത്സാ സൗകര്യവും ഉറപ്പാക്കണം. ഈ നിർദേശങ്ങൾ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഹൈക്കോടതികൾ രണ്ടംഗ ബെഞ്ചിനെ ചുമതലപ്പെടുത്തണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ആശുപത്രികൾ, സ്കൂളുകൾ, [&Read More

Main story

‘കുറ്റം എത്ര ഗുരുതരമായാലും വിചാരണ വൈകിയാൽ ജാമ്യം സ്വാഭാവിക നീതി’; ഉമർ ഖാലിദിന്

ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ വിചാരണ തടവുകാരനായി കഴിയുന്ന ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ച ഉത്തരവിൽ കടുത്ത വിയോജിപ്പുമായി സുപ്രിംകോടതി. കുറ്റം എത്രതന്നെ ഗുരുതരമായാലും വിചാരണ വൈകുന്ന പക്ഷം തടവുകാരന് ജാമ്യം നൽകുകയെന്നത് സ്വാഭാവിക നീതിയാണെന്ന് ജസ്റ്റിസുമാരായ ബി.വി നാഗരത്ന, ഉജ്ജൽ ഭുയൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. മറ്റൊരു കേസിൽ കശ്മീർ സ്വദേശിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതി ഈ അതൃപ്തി രേഖപ്പെടുത്തിയത്. ഈ വർഷം ജനുവരിയിൽ സുപ്രിംകോടതിയുടെ മറ്റൊരു രണ്ടംഗ ബെഞ്ച് ഉമർ ഖാലിദിനും ഷർജീൽ [&Read More

Kerala

തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി, ശിക്ഷാ മരവിപ്പിക്കണമെന്നാവശ്യം സുപ്രിംകോടതി തള്ളി

ന്യൂഡൽഹി: തൊണ്ടിമുതൽ കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്ന മുൻ മന്ത്രി ആന്റണി രാജുവിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹരജി നിരസിച്ചത്. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യത്തിനൊപ്പം ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ നീക്കണമെന്ന ആന്റണി രാജുവിന്റെ വാദവും കോടതി അംഗീകരിച്ചില്ല. ഇതോടെ ആന്റണി രാജുവിന്റെ രാഷ്ട്രീയ ഭാവി കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്. 1990Read More

Main story

തൊണ്ടിമുതലായി കണ്ടെത്തിയ കൈക്കൂലിപ്പണം എലി തിന്നു; പ്രതിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: അഴിമതിക്കേസിൽ തൊണ്ടിമുതലായി കണ്ടെത്തിയ പണം എലി തിന്നതിനെ തുടർന്ന് സർക്കാർ ഉദ്യോ​ഗസ്ഥയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ബിഹാറിലെ ശിശുവികസന പദ്ധതി വകുപ്പ് ഉദ്യോ​ഗസ്ഥയായ അരുണാ കുമാരിക്കാണ് ജാമ്യം ലഭിച്ചത്. ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, കെ വി വിശ്വനാഥന്‍ എന്നിവരാണ് കേസ് പരിഗണിച്ചത്. ഉദ്യോഗസ്ഥയിൽനിന്ന് കൈക്കൂലിക്കേസിൽ പിടിച്ചെടുത്ത 10,000 രൂപയുടെ കറൻസി നോട്ടുകൾ സ്റ്റോർ റൂമിലിരുന്ന് എലികൾ കരണ്ടുനശിപ്പിച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. നോട്ടുകള്‍ നശിച്ചുപോയതിന് നല്‍കിയ വിശദീകരണം വിശ്വസനീയമല്ലെന്നും കോടതി നിരീക്ഷിച്ചു. [&Read More

India

വാഹനാപകടം സംഭവിച്ചയാള്‍ക്ക് കൃത്രിമ അവയവങ്ങളുടെ ചെലവു കൂടി നല്‍കണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: വാഹന അപകടത്തിന് ഇരയായവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തില്‍ കൃത്രിമ അവയവങ്ങളുടെ ചെലവും അവയുടെ പരിപാലനത്തിനുള്ള തുകയും ഉള്‍പ്പെടുത്തണമെന്ന് സുപ്രീംകോടതി വിധിച്ചു. അംഗവൈകല്യം സംഭവിച്ചവര്‍ക്ക് ചലനശേഷിയും ആത്മവിശ്വാസവും അന്തസ്സും വീണ്ടെടുക്കാന്‍ ഇത്തരം ഉപകരണങ്ങള്‍ അത്യന്താപേക്ഷിതമാണെന്ന് കോടതി ഊന്നിപ്പറഞ്ഞു. അവയവം നഷ്ടപ്പെട്ട ഒരാളുടെ ജീവിതത്തില്‍ കൃത്രിമ അവയവം എന്നത് അവിഭാജ്യ ഘടകമാണെന്ന് നിരീക്ഷിച്ച കോടതി, പരിക്കേറ്റ വ്യക്തിയെ അപകടത്തിന് മുമ്പ് അവര്‍ ഏത് അവസ്ഥയിലായിരുന്നോ, ആ അവസ്ഥയിലേക്ക് പരമാവധി എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ളതാകണം നഷ്ടപരിഹാരമെന്നും വ്യക്തമാക്കി. 2007ലെ ഒരു ബസ് അപകടവുമായി [&Read More

India

‘ശബരിമലയിൽ യുവതി പ്രവേശനം പാടില്ല’; അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ശബരിമലയിലെ യുവതി പ്രവേശനത്തെ ശക്തമായി എതിർത്ത് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കി. ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരി സങ്കൽപ്പത്തിലുള്ളതാണെന്നും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഈ ആചാരത്തിൽ കോടതി ഇടപെടുന്നത് ശരിയല്ലെന്നുമാണ് കേന്ദ്രത്തിന്റെ വാദം. യുവതി പ്രവേശനം അനുവദിച്ച കോടതി വിധി തെറ്റാണെന്ന് വ്യക്തമാക്കിക്കൊണ്ട് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സമർപ്പിച്ച വാദമുഖങ്ങളിലാണ് കേന്ദ്രം ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. യുവതി പ്രവേശനം അനുവദിക്കുന്നത് ശബരിമലയിലെ ആരാധനാസ്വഭാവത്തെ തന്നെ മാറ്റുമെന്നും ആരാധനാമൂർത്തിയുടെ സ്വത്വവും വ്യക്തിത്വവും പരിശോധിക്കാൻ കോടതികൾക്ക് അധികാരമില്ലെന്നും [&Read More

Main story

‘ദേശസ്‌നേഹം നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കാനാവില്ല’; വന്ദേമാതരം നിർബന്ധമാക്കുന്നതിനെതിരെ സഞ്ജയ് ഹെഗ്‌ഡെ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: വിദ്യാലയങ്ങളിലും ഓഫീസുകളിലും വന്ദേമാതരം ആലപിക്കുന്നത് സംബന്ധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സർക്കുലറിനെതിരെ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്‌ഡെ സുപ്രീം കോടതിയിൽ. വ്യക്തിയുടെ മനസ്സാക്ഷിയെ സംരക്ഷിക്കേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്നും ദേശസ്‌നേഹം ആരെയും നിർബന്ധിച്ച് അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം വാദിച്ചു. വന്ദേമാതരത്തിന്റെ എല്ലാ ശ്ലോകങ്ങളും ആലപിക്കുന്നത് സംബന്ധിച്ച് ജനുവരി 28Read More

India

‘യുഎപിഎ ദുരുപയോഗം വിക്ഷിത് ഭാരത് മാതൃകയല്ല’- ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ

ബെംഗളൂരു: രാജ്യത്തിന്റെ വികസന കുതിപ്പിൽ വ്യക്തിസ്വാതന്ത്ര്യവും സാമൂഹിക നീതിയും ബലികഴിക്കപ്പെടരുതെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ. യുഎപിഎ പോലുള്ള കഠിനമായ നിയമങ്ങളുടെ അമിത ഉപയോഗവും വിയോജിപ്പുകളെ അടിച്ചമർത്തുന്ന രീതിയും വികസിത രാഷ്ട്രത്തിന് ചേർന്നതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 2047Read More

India

‘മരിച്ചവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അവകാശികൾക്ക് എന്തുകൊണ്ട് നൽകിക്കൂടാ?’; കേന്ദ്രത്തോടും ആർബിഐയോടും സുപ്രീം

ന്യൂഡൽഹി: മരിച്ച വ്യക്തികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അവരുടെ നിയമപരമായ അവകാശികൾക്ക് ലഭ്യമാക്കുന്നതിൽ നിലനിൽക്കുന്ന തടസ്സങ്ങളെക്കുറിച്ച് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോടും റിസർവ് ബാങ്കിനോടും (Read More

Main story

‘ആചാരം സംരക്ഷിക്കണം’; ശബരിമല യുവതി പ്രവേശനത്തില്‍ യു ടേണ്‍ അടിച്ച് സർക്കാർ, സുപ്രീംകോടതിയിൽ

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നിർണ്ണായകമായ നിലപാട് മാറ്റത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ആവശ്യത്തെ അനുകൂലിച്ച് സർക്കാർ നാളെ സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കും. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് കാര്യത്തിൽ അന്തിമ ധാരണയായത്. മന്ത്രിസഭായോഗവും വിഷയം ചർച്ച ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, വിശ്വാസികളെ കൂടെനിർത്താനുള്ള രാഷ്ട്രീയ നീക്കമായാണ് സർക്കാരിന്റെ ഈ ‘യു ടേൺ’ വിലയിരുത്തപ്പെടുന്നത്. നേരത്തെ യുവതീ പ്രവേശനത്തെ അനുകൂലിച്ച് സത്യവാങ്മൂലം നൽകിയിരുന്ന സർക്കാർ, നിലവിലെ സാഹചര്യത്തിൽ [&Read More