27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Supreme Court

Main story

ഹിമന്തയുടെ മുസ്‌ലിം വിദ്വേഷത്തിനെതിരെ അസമിലെ പ്രമുഖ സാഹിത്യകാരൻ സുപ്രീം കോടതിയിൽ; ഹരജി നൽകി

ഗുവാഹത്തി/ന്യൂഡൽഹി: വിദ്വേഷ പ്രസംഗങ്ങളുടെയും വിവാദമായ വെടിവെപ്പ് വീഡിയോയുടെയും പശ്ചാത്തലത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കെതിരെ സുപ്രീം കോടതിയിൽ ഹർജികളുടെ പ്രവാഹം. അസമിലെ പ്രമുഖ എഴുത്തുകാരനും സാംസ്‌കാരിക നായകനുമായ ഡോ. ഹീരൻ ഗോഹൈൻ ആണ് ഏറ്റവുമൊടുവിൽ ഹരജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. ഹിമന്തയുടെ പ്രസ്താവനകൾ വിദ്വേഷ പ്രസംഗങ്ങളാണെന്നും ഇത് സാധാരണക്കാരെ നിയമം കയ്യിലെടുക്കാൻ പ്രേരിപ്പിക്കുന്നുവെന്നും ഹരജിയിൽ ഡോ. ഹീരൻ ഗോഹൈൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി മുസ്ലിം സമുദായത്തെ ലക്ഷ്യം വെച്ച് നടത്തുന്ന പരാമർശങ്ങൾ സാമൂഹികവും സാമ്പത്തികവുമായ ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്യുന്നതാണെന്ന് [&Read More

India

‘എസ്‌ഐആറിൽ സോഫ്റ്റ്‍വെയര്‍ പിഴവുകൾ സംഭവിച്ചു’; ഒടുവിൽ സമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക തീവ്ര പരിശോധന(എസ്‌ഐആർ) നടപടികൾക്കിടെ സാങ്കേതിക തകരാറുകൾ നേരിട്ടെന്നു സമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. കമ്മീഷൻ ഐടി വിഭാഗം ഉദ്യോഗസ്ഥരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സുപ്രീം കോടതിയിൽ നേരിട്ടെത്തി പരാതി ഉന്നയിച്ചതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ വരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപയോഗിക്കുന്ന ‘ഇറോനെറ്റ്’ എന്ന സോഫ്റ്റ്വെയറിലെ പോരായ്മകളാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രധാനമായും രണ്ട് തരത്തിലുള്ള പ്രശ്‌നങ്ങളാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്: [&Read More

India

മമതയുടെ പോരാട്ടത്തിന് ആദ്യ വിജയം; തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ച് സുപ്രീം കോടതി

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക തീവ്ര പരിശോധനാ(എസ്‌ഐആർ) നടപടികളിലെ അപാകതകൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി മമത ബാനർജി സമർപ്പിച്ച ഹരജിയിൽ ഇടപെടലുമായി സുപ്രീം കോടതി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും പശ്ചിമ ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർക്കും നോട്ടീസ് അയച്ചു. മമത നേരിട്ടെത്തി വാദിച്ച കേസിലാണ് കോടതിയുടെ ഇടപെടൽ. കേസ് ഫെബ്രുവരി 9Read More

Main story

കറുത്ത ഗൗണിൽ സുപ്രീം കോടതി മുറിയിൽ വാദമുഖങ്ങളുമായി ‘ദീദി’; തെര. കമ്മീഷനോട് നേർക്കുനേർ

ന്യൂഡൽഹി: ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ സമാനതകളില്ലാത്ത അധ്യായം രചിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മുഖ്യമന്ത്രി കസേരയിലിരിക്കെ സുപ്രീം കോടതിയിൽ അഭിഭാഷക വേഷത്തിൽ കേസ് വാദിക്കാൻ എത്തുന്ന ഇന്ത്യയിലെ ആദ്യത്തെ മുഖ്യമന്ത്രിയെന്ന ചരിത്രനേട്ടം മമത ബാനർജി സ്വന്തമാക്കി. വോട്ടർ പട്ടിക തീവ്ര പരിശോധനയുടെ(എസ്‌ഐആർ) ഭാഗമായുള്ള ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പശ്ചിമ ബംഗാൾ സർക്കാർ നൽകിയ ഹരജിയിലാണ് മമത നേരിട്ട് ഹാജരായത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്കെതിരെ സംസ്ഥാന സർക്കാരും തൃണമൂൽ കോൺഗ്രസും നടത്തുന്ന നിയമപോരാട്ടത്തിന് രാഷ്ട്രീയമായും [&Read More

Tech

ഇന്ത്യൻ നിയമങ്ങൾ പാലിക്കാനാവില്ലെങ്കിൽ രാജ്യം വിടുക; വാട്‌ആസാപ്പിനോട് സുപ്രീം കോടതി

ന്യൂഡൽഹി: ഇന്ത്യൻ നിയമങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ രാജ്യം വിട്ടുപോകാമെന്ന് വാട്‌ആസാപ്പിനോടും മാതൃസ്ഥാപനമായ മെറ്റയോടും സുപ്രീം കോടതി. പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ഭരണഘടനാപരമായ അവകാശങ്ങൾ ഹനിക്കാൻ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വാട്‌ആസാപ്പിന്റെ 2021ലെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട് കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (Read More

Main story

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മമത ബാനർജി സുപ്രീം കോടതിയിൽ; എസ്‌ഐആറിൽ തൃണമൂൽ നിയമയുദ്ധത്തിനിറങ്ങുന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക തീവ്ര പരിശോധനയുമായി(എസ്‌ഐആർ) ബന്ധപ്പെട്ട് നിയമയുദ്ധം കടുപ്പിച്ച് തൃണമൂൽ കോൺഗ്രസ്. എസ്‌ഐആറിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സുപ്രീം കോടതിയിൽ ഹരജി നൽകി. നിലവിൽ സംസ്ഥാനത്ത് നടന്നുവരുന്ന വോട്ടർ പട്ടിക തീവ്ര പരിശോധനാ നടപടികളിലെ അപാകതകൾ ചൂണ്ടിക്കാട്ടിയാണ് തൃണമൂൽ നേതാവ് റിട്ട് ഹരജി സമർപ്പിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയും പശ്ചിമ ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസറെയും എതിർകക്ഷികളാക്കിയാണ് ഹരജി ഫയൽ ചെയ്തത്. വോട്ടർ പട്ടിക പുതുക്കലിനായി സ്വീകരിച്ചിരിക്കുന്ന പ്രത്യേക [&Read More

Main story

‘കടുത്ത അയ്യപ്പ ഭക്തൻ, ശബരിമല സ്വർണക്കൊള്ളയിൽ പങ്കില്ല’; ഗോവർധൻ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ കർണാടക സ്വദേശി ഗോവർധൻ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചു. നേരത്തെ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് പ്രതി സുപ്രീം കോടതിയിൽ ഹർജി നൽകിയത്. താൻ അയ്യപ്പ സ്വാമിയുടെ കടുത്ത ഭക്തനാണെന്നും ഈ കേസിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും ഹർജിയിൽ ഗോവർധൻ അവകാശപ്പെടുന്നു. കർണാടകയിലെ ബെല്ലാരിയിൽ ജ്വല്ലറി ഉടമയായ ഗോവർധനെ, മോഷ്ടിച്ച സ്വർണം വാങ്ങിയെന്നാരോപിച്ചാണ് പ്രത്യേക അന്വേഷണ സംഘം (Read More

Kerala

‘കെ.എം ഷാജിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാം’; അയോഗ്യതയില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജിയെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി സുപ്രീം കോടതി. സിപിഎം നേതാവ് എം.വി നികേഷ് കുമാർ നൽകിയ ഹരജിയിലാണ് കോടതി വിധി. അയോഗ്യത വിധിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നും ഉത്തരവിൽ വ്യക്തമാക്കി. ഇതോടെ തെരഞ്ഞെടുപ്പുകളിൽ ഷാജിക്ക് മത്സരിക്കുന്നതിന് തടസമില്ലെന്ന് കോടതി അറിയിച്ചു. ജസ്റ്റിസുമാരായ ബി.വി നാഗരത്ന, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 2016Read More

Kerala

‘കെ.എം ഷാജിയുടെ അയോഗ്യത പ്രാബല്യത്തില്‍ വരുത്തണം’-നികേഷ് കുമാര്‍ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: കെ.എം ഷാജിയുടെ അയോഗ്യത പ്രാബല്യത്തിൽ വരുത്തണമെന്ന് എം.വി നികേഷ് കുമാർ. അഴീക്കോട് തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധിച്ച അയോഗ്യത നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് നികേഷ് കുമാർ സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ നാളെ വിശദമായ വാദം കേൾക്കാൻ കോടതി തീരുമാനിച്ചു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വർഗീയ ചുവയുള്ള ലഘുലേഖകൾ വിതരണം ചെയ്ത് വോട്ട് തേടിയെന്ന പരാതിയിലാണ് ഹൈക്കോടതി ഷാജിയെ അയോഗ്യനാക്കിയത്. ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് ഷാജിയെ വിലക്കിയ ഹൈക്കോടതി വിധി പിന്നീട് സുപ്രീംകോടതി [&Read More

Main story

‘അജിത് പവാർ എൻഡിഎ വിടാൻ ആഗ്രഹിച്ചിരുന്നുവെന്ന് അറിഞ്ഞു; പ്രതിപക്ഷ പാർട്ടികളുടെ ഭാവി എന്താകുമെന്ന്

കൊൽക്കത്ത: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മരണത്തിൽ ഗൂഢാലോചന സംശയിക്കുന്നതായും സംഭവത്തിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും മമത ആവശ്യപ്പെട്ടു. അജിത് പവാർ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം വിടാൻ തീരുമാനിച്ചിരുന്നതായി വാർത്തകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അപകടം സംഭവിച്ചിരിക്കുന്നതെന്നത് സംശയകരമാണെന്ന് മമത ചൂണ്ടിക്കാട്ടി. ഹൂഗ്ലിയിലെ സിംഗൂരിലേക്ക് പോകുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ‘ഇന്ന് രാവിലെയാണ് ആ ഞെട്ടിക്കുന്ന വാർത്ത അറിഞ്ഞത്. രാജ്യത്ത് [&Read More