03/06/2026
[fontresizer_tawhidurrahmandear_widget]

അപകടകാരികളായ തെരുവ് നായകളെ കൊല്ലാൻ സുപ്രീംകോടതി അനുമതി

 അപകടകാരികളായ തെരുവ് നായകളെ കൊല്ലാൻ സുപ്രീംകോടതി അനുമതി

ഡൽഹി: അപകടകാരികളായ തെരുവ് നായകളെ കൊല്ലാൻ സുപ്രീംകോടതി അനുമതി നൽകി. ഉത്തരവ് നടപ്പാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടികളോ എഫ്ഐആറോ പാടില്ലെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

തെരുവ് നായകളുടെ ജനന നിയന്ത്രണത്തിനായി എല്ലാ ജില്ലകളിലും എബിസി സെന്ററുകൾ സമയബന്ധിതമായി സ്ഥാപിക്കണം. എല്ലാ സർക്കാർ ആശുപത്രികളിലും പേവിഷബാധ പ്രതിരോധ വാക്സിനും ചികിത്സാ സൗകര്യവും ഉറപ്പാക്കണം. ഈ നിർദേശങ്ങൾ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഹൈക്കോടതികൾ രണ്ടംഗ ബെഞ്ചിനെ ചുമതലപ്പെടുത്തണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

ആശുപത്രികൾ, സ്കൂളുകൾ, റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ നിന്ന് തെരുവ് നായകളെ നീക്കം ചെയ്യണമെന്ന 2025 നവംബറിലെ മുൻ ഉത്തരവ് പരിഷ്കരിക്കണമെന്ന ആവശ്യവും കോടതി തള്ളി. തെരുവ് നായ ആക്രമണം തടയുന്നതിലും എബിസി മാനദണ്ഡങ്ങൾ നടപ്പാക്കുന്നതിലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് വീഴ്ച പറ്റിയതായും യാഥാർഥ്യങ്ങൾക്ക് നേരെ കണ്ണടയ്ക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

Also read: