03/06/2026
[fontresizer_tawhidurrahmandear_widget]

സമാധാനപരമായി പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്; പക്ഷേ, തെരുവിലിറങ്ങി പ്രശ്നമുണ്ടാക്കരുത്: ചീഫ് ജസ്റ്റിസ് സൂര്യകാന്ത് | CJI Surya Kant

 സമാധാനപരമായി പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്; പക്ഷേ, തെരുവിലിറങ്ങി പ്രശ്നമുണ്ടാക്കരുത്: ചീഫ് ജസ്റ്റിസ് സൂര്യകാന്ത് | CJI Surya Kant

ന്യൂഡൽഹി: സമാധാനപരമായി പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും എന്നാൽ തെരുവിലിറങ്ങി കുഴപ്പങ്ങൾ സൃഷ്ടിക്കരുതെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്(Right to Protest but Don’t Disrupt Public Life: CJI Surya Kant on Navi Mumbai Airport Naming Row). നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് പേരിടുന്നതുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം.

പ്രതിഷേധിച്ച യുവാക്കൾക്കെതിരെ വലിയ രീതിയിൽ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നതായി ഹരജിക്കാർ കോടതിയിൽ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. നിയമപരമായി അനുവദിച്ചിട്ടുള്ള രീതിയിൽ സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. എന്നാൽ തെരുവിലിറങ്ങി ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാക്കരുതെന്നും പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും ചീഫ് ജസ്റ്റിസ് ഓർമിപ്പിച്ചു.

നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് ‘ലോക്‌നേതാ ഡി.ബി പാട്ടീൽ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം’ എന്ന് പേരിടണമെന്ന മഹാരാഷ്ട്ര സർക്കാരിന്റെ ശിപാർശയിൽ സമയബന്ധിതമായി തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി. ‘പ്രകാശ്‌ജ്യോത് സാമൂഹിക സൻസ്ത’ എന്ന സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

എന്നാൽ, വിമാനത്താവളത്തിന് എന്ത് പേരിടണം എന്ന് തീരുമാനിക്കുന്നത് കോടതിയുടെ ജോലിയല്ല. ഇത് പൂർണമായും സർക്കാരിന്റെ നയപരമായ തീരുമാനങ്ങളുടെ പരിധിയിൽ വരുന്ന കാര്യമാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ എം. പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ഹരജി തള്ളിയ ബോംബെ ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. അതേസമയം, വിഷയവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട അധികാരികളെ സമീപിക്കാൻ ഹർജിക്കാർക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്.

Also read: