‘ഇംഗ്ലീഷ് സംസാരിക്കുന്നത് എന്തിനാണ് അഹങ്കാരമായി കാണുന്നത്?’; പൊതുവേദിയില്‍ അവതാരകയെ കളിയാക്കിയ ഉർവശിയെ വിമർശിച്ച്
കൊച്ചി: ‘ആശ’ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ നടി ഉർവശിയും അവതാരക ദക്ഷ രവീന്ദ്രനാഥും തമ്മിലുണ്ടായ ഭാഷാ തർക്കം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. പരിപാടിക്കിടെ അവതാരകയോട് ഉർവശി നടത്തിയ പരാമർശവും തുടർന്നുണ്ടായ പ്രതികരണങ്ങളും ശ്രദ്ധ നേടുന്നതിനിടെ, സംഭവത്തിൽ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് സുപ്രിയ മേനോൻ. അവതാരക ദക്ഷ രവീന്ദ്രനാഥിന് പിന്തുണയറിയിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ വന്ന ഒരു കുറിപ്പിന് താഴെ കമന്റായാണ് സുപ്രിയ മേനോൻ തന്റെ പ്രതികരണം രേഖപ്പെടുത്തിയത്. വിമർശനങ്ങൾ സ്വകാര്യമായി ഉന്നയിക്കാമെങ്കിലും മറ്റുള്ളവർക്ക് നൽകേണ്ട ബഹുമാനം എപ്പോഴും [&Read More