23/11/2026
[fontresizer_tawhidurrahmandear_widget]

Tags :Sweets

India

മധുരപലഹാരങ്ങളിലെ 99% വെള്ളി ഫോയിലും വ്യാജം; അലുമിനിയവും കാഡ്‌മിയവും ചേർക്കുന്നതായി കണ്ടെത്തൽ

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വിപണിയിൽ വിറ്റഴിക്കപ്പെടുന്ന മധുരപലഹാരങ്ങളിൽ അലങ്കാരത്തിനായി ചേർക്കുന്ന വെള്ളി ഫോയിലുകളിൽ 99 ശതമാനവും വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഭക്ഷ്യയോഗ്യമായ വെള്ളിക്ക് പകരം ശരീരത്തിന് ഹാനികരമായ അലുമിനിയം, കാഡ്‌മിയം തുടങ്ങിയ ലോഹങ്ങളാണ് ഇത്തരം ഫോയിലുകളിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് പരിശോധനകളിൽ വ്യക്തമായി. രാജസ്ഥാനിൽ നടത്തിയ അന്വേഷണത്തിലാണ് വെള്ളി ഫോയിലുകളിലെ വ്യാപകമായ മായം ചേർക്കൽ പുറത്തുവന്നത്. സമാനമായ രീതിയിൽ സ്വർണ നിറത്തിലുള്ള ഫോയിലുകളിൽ യഥാർത്ഥ സ്വർണത്തിന് പകരം ചെമ്പ്, സിങ്ക് തുടങ്ങിയ ലോഹങ്ങളാണ് ചേർക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഛത്തീസ്‌ഗഢിലെ റായ്‌പൂരിലും [&Read More