02/08/2026
[fontresizer_tawhidurrahmandear_widget]

Tags :Tamil Nadu CM

Entertainment

‘വിജയ് പട്ടിണിയിലാണ് വളർന്നതെന്ന വാദം പച്ചക്കള്ളം; ലൊയോള സ്‌കൂളിലെ എന്റെ സഹപാഠിയാണ്’-വിമർശനവുമായി എഴുത്തുകാരൻ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ നടത്തിയ ആദ്യ പ്രസംഗത്തിൽ വിജയ് നടത്തിയ പരാമർശങ്ങളെച്ചൊല്ലി വിവാദം. താൻ ദാരിദ്ര്യത്തിലാണ് വളർന്നതെന്നും പട്ടിണി എന്താണെന്ന് തനിക്കറിയാമെന്നുമുള്ള വിജയിയുടെ അവകാശവാദത്തെ ചോദ്യംചെയ്ത് മുൻ സഹപാഠിയും പ്രശസ്ത എഴുത്തുകാരനുമായ മനു ജോസഫ് പരസ്യമായി രംഗത്തെത്തി. ലൊയോള സ്‌കൂളിൽ തന്റെ സഹപാഠിയായിരുന്ന വിജയ് അന്ന് ദാരിദ്ര്യത്തിലായിരുന്നില്ലെന്ന് മനു വ്യക്തമാക്കി. ”തമിഴ്‌നാട് മുഖ്യമന്ത്രിയായുള്ള ആദ്യ പ്രസംഗത്തിൽ താൻ ദാരിദ്ര്യത്തിൽ വളർന്നയാളാണെന്നും പട്ടിണി എന്താണെന്നു തനിക്ക് അറിയാമെന്നും വിജയ് പറയുന്നുണ്ട്. പച്ചക്കള്ളമാണ് അദ്ദേഹം പറഞ്ഞത്. ലോയോള [&Read More

India

വിജയ് മുസ്‌ലിം ലീഗ് ആസ്ഥാനത്ത്; ഖാഇദേ മില്ലത്ത് മൻസിലിൽ വൻ വരവേൽപ്പ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ മുസ്‌ലിം ലീഗ് ആസ്ഥാനത്തെത്തി വിജയ്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ തമിഴ്‌നാട് ആസ്ഥാനമായ ചെന്നൈയിലെ ഖാഇദെ മില്ലത്ത് മൻസിലാണ് അദ്ദേഹം ഇന്ന സന്ദർശിച്ചത്. ദേശീയ അധ്യക്ഷൻ പ്രൊഫസർ കെ.എം ഖാദർ മൊയ്തീൻ, നവാസ് കനി എം.പി, കെ.എ.എം മുഹമ്മദ് അബൂബക്കർ തുടങ്ങിയ പ്രമുഖ നേതാക്കൾ അദ്ദേഹത്തെ സ്വീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ടി.വി.കെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭൂരിപക്ഷത്തിന് പത്ത് സീറ്റുകളുടെ കുറവുണ്ടായിരുന്നു. കൂടാതെ, വിജയിച്ച രണ്ട് [&Read More

Main story

വിജയ്‌യിയെ പിന്തുണയ്ക്കാൻ ലീഗിനെയും വിസികെയെയും നിർബന്ധിച്ചത് സ്റ്റാലിൻ; കേന്ദ്ര ഇടപെടൽ തടയാൻ ഡിഎംകെ

ചെന്നൈ: നടൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റത് ഡി.എം.കെ സഖ്യകക്ഷികളുടെ പിന്തുണയോടെയാണെന്നും ഇതിന് വഴിയൊരുക്കിയത് എം.കെ സ്റ്റാലിന്റെ ഇടപെടലാണെന്നും വെളിപ്പെടുത്തൽ. സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി ഉടലെടുക്കുകയും അതുവഴി കേന്ദ്രത്തിന്റെ ഇടപടലുണ്ടാകുകയും ചെയ്യാനുള്ള സാഹചര്യം ഒഴിവാക്കുകയായിരുന്നു ഇതിലൂടെ സ്റ്റാലിൻ ലക്ഷ്യമിട്ടത്. സഖ്യകക്ഷികളുമായി നടത്തിയ വിശദമായ ചർച്ചകൾക്കൊടുവിലാണ് അവരെ തമിഴക വെട്രി കഴകത്തിന്(ടി.വി.കെ) പിന്തുണ നൽകാൻ മുൻ തമിഴ്‌നാട് മുഖ്യമന്ത്രി പ്രേരിപ്പിച്ചതെന്ന് ഡി.എം.കെ വക്താവ് എ. ശരവണൻ വെളിപ്പെടുത്തി. ‘ഡി.എം.കെ സഖ്യകക്ഷികളുടെ സഹായത്തോടെയാണ് വിജയിക്ക് മുഖ്യമന്ത്രിയാകാൻ കഴിഞ്ഞത്. തമിഴ്നാട്ടിൽ ഒരു [&Read More

Main story

‘തമിഴ്നാട്ടില്‍ ഹിന്ദിക്ക് സ്ഥാനമില്ല; അന്നും ഇന്നും എന്നും’; തമിഴ് വികാരം ഒരിക്കലും മരിക്കില്ലെന്ന്

ചെന്നൈ: തമിഴ്നാട്ടില്‍ ഹിന്ദിക്ക് ഇന്നലെകളിലോ ഇന്നോ നാളെയോ സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഭാഷാ രക്തസാക്ഷി ദിനത്തോടനുബന്ധിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരെ പോരാടി ജീവന്‍ ബലിയര്‍പ്പിച്ച രക്തസാക്ഷികള്‍ക്ക് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചു. ‘ഹിന്ദിക്ക് ഇവിടെ സ്ഥാനമില്ല, അന്നും ഇന്നും എന്നും,’ സ്റ്റാലിന്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. ഭാഷാ സമരത്തില്‍ ഇനിയൊരു ജീവന്‍ കൂടി നഷ്ടപ്പെടാന്‍ അനുവദിക്കില്ല. തമിഴ് വികാരം ഒരിക്കലും മരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ തമിഴ്നാട് എക്കാലവും ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം [&Read More

Main story

തെര. കമ്മീഷനെതിരെ ഡിഎംകെ സുപ്രിംകോടതിയില്‍; എസ്‌ഐആര്‍ തടയണമെന്ന് ആവശ്യം

ചെന്നൈ: തമിഴ്‌നാട്ടിലെ വോട്ടര്‍ പട്ടിക തീവ്ര പരിശോധനയ്‌ക്കെതിരെ ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) സുപ്രീംകോടതിയില്‍ ഹരജി നല്‍കി. അടുത്തുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച ഈ നടപടിക്കെതിരെയാണ് ഡി.എം.കെയുടെ നിയമപോരാട്ടം. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ സ്റ്റാലിന്‍ രംഗത്തെത്തി. വോട്ടര്‍ പട്ടികയില്‍നിന്ന് യഥാര്‍ഥ വോട്ടര്‍മാരെ, പ്രത്യേകിച്ച് ബി.ജെ.പിയെ എതിര്‍ക്കുന്നവരെ ഒഴിവാക്കാനുള്ള ദുരുദ്ദേശ്യപൂര്‍ണമായ ഗൂഢാലോചനയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ വോട്ടര്‍ പട്ടിക [&Read More

India

‘ബിഹാര്‍ പോലെ തമിഴ്നാട്ടിലും ലക്ഷക്കണക്കിന് വോട്ടര്‍മാരെ ഒഴിവാക്കാന്‍ നീക്കം’; തെര. കമ്മീഷനെതിരെ സ്റ്റാലിന്‍

ചെന്നൈ: തമിഴ്നാട്ടില്‍ വരാനിരിക്കുന്ന സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്‌ഐആര്‍) സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ രൂക്ഷവിമര്‍ശനം. വോട്ടവകാശമാണ് ജനാധിപത്യത്തിന്റെ അടിത്തറയെന്നും വോട്ടവകാശം ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ ഡിഎംകെ സര്‍ക്കാര്‍ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. തെങ്കാശിയിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍.ബിഹാറില്‍ എസ്‌ഐആര്‍ വഴി ലക്ഷക്കണക്കിന് വോട്ടര്‍മാരെ നീക്കം ചെയ്തതുപോലെ തമിഴ്നാട്ടിലും ബിജെപി ശ്രമിക്കുകയാണെന്ന് സ്റ്റാലിന്‍ ആരോപിച്ചു. ഈ ഗൂഢാലോചന ഡിഎംകെ തുടക്കം മുതല്‍ തിരിച്ചറിഞ്ഞ് പോരാടുന്നുണ്ട്. ഈ നീക്കത്തിനെതിരായ പോരാട്ടത്തില്‍ ഇപ്പോള്‍ അയല്‍സംസ്ഥാനമായ [&Read More