27/01/2026

Tags :Tejashwi Yadav

India

ഒറ്റയ്ക്ക് ആർജെഡിയുടെ മുന്നേറ്റം; ഓടിയെത്താൻ ആകാതെ കോൺഗ്രസ്

പട്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യ ഫലസൂചനകൾ വരുമ്പോൾ വൻ കുതിപ്പുമായി എൻഡിഎ. അവസാനം വിവരം ലഭിക്കുമ്പോൾ 151 സീറ്റിൽ എൻഡിഎ മുന്നേറുന്നു. മഹാസഖ്യം 84 സീറ്റിലാണ് മുന്നോട്ടുനിൽക്കുന്നത്. അതേസമയം, മഹാസഖ്യം നില മെച്ചപ്പെടുത്തിയപ്പോൾ ബഹുഭൂരിഭാഗവും സീറ്റും സ്വന്തമാക്കിയത് തേജസ്വി യാദവിൻ്റെ ആർജെഡിയാണ്. കോൺഗ്രസിന് കാര്യമായ ചലനമുണ്ടാക്കാൻ ആയിട്ടില്ല. 140 സീറ്റില്‍ മത്സരിച്ച പാര്‍ട്ടി 63 സീറ്റിലാണ് മുന്നിട്ടുനില്‍ക്കുന്നത്. 60 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് ലീഡ് ചെയ്യാനാകുന്നത് വെറും 10 സീറ്റിലും. ഉപമുഖ്യമന്ത്രി സ്ഥാനം വരെ ഉറപ്പുലഭിച്ച [&Read More

India

ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോളിൽ ഭരണം എൻഡിഎക്ക്; ‘മുഖ്യമന്ത്രി’ തേജസ്വിയും ഏറ്റവും

പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാർ നയിക്കുന്ന എൻഡിഎ നേരിയ മുൻതൂക്കത്തോടെ അധികാരം നിലനിർത്താൻ സാധ്യതയെന്ന് ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോൾ ഫലങ്ങൾ. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് വോട്ടർമാർക്കിടയിൽ ഏറ്റവും കൂടുതൽ പിന്തുണ തേജസ്വി യാദവിനാണെന്നും (34%), സീറ്റ് നിലയിൽ രാഷ്ട്രീയ ജനതാ ദൾ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും സർവേ പ്രവചിക്കുന്നു. ​243 അംഗ ബിഹാർ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 122 സീറ്റാണ് വേണ്ടത്. ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം അനുസരിച്ച്, എൻഡിഎ 121 [&Read More

India

”പപ്പു, തപ്പു, അപ്പു; അവർ ഗാന്ധിജിയുടെ 3 വാനരന്മാരെ പോലെ”- രാഹുലിനും തേജസ്വിക്കും

പാട്ന: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, സമാജ്വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവ് എന്നിവര്‍ക്കെതിരെ അധിക്ഷേപവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മൂന്നുപേരെ പപ്പു, തപ്പു, അപ്പു എന്നു വിളിച്ച അദ്ദേഹം, മഹാത്മാഗാന്ധിയുടെ മൂന്ന് കുരങ്ങന്മാരെപ്പോലെയാണ് ഇവരെന്നും ആക്ഷേപിച്ചു. ദര്‍ഭംഗയിലെ കെവോട്ടിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് യോഗി ആദിത്യനാഥിന്റെ പരിഹാസം. ”ഗാന്ധിജിക്ക് മൂന്ന് കുരങ്ങന്മാരുണ്ടായിരുന്നതുപോലെ, ഇന്ന് ഇന്‍ഡ്യ സഖ്യത്തിനും മൂന്ന് കുരങ്ങന്മാരുണ്ട്. ‘പപ്പു, തപ്പു, അപ്പു’ എന്നിങ്ങനെ മൂന്ന് [&Read More

Main story

‘ചായ വിറ്റുനടന്നവന്‍ ഈ സ്ഥാനത്ത് എത്തിയത് അവര്‍ക്ക് സഹിക്കുന്നില്ല; ദലിതുകളെയും പിന്നാക്കക്കാരെയും അധിക്ഷേപിക്കല്‍

പാട്ന: വോട്ടിന് വേണ്ടി ഭരതനാട്യം കളിക്കാനും മോദി തയാറാണെന്ന രാഹുല്‍ ഗാന്ധിയുടെ ആക്ഷേപത്തില്‍ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി. ബിഹാറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ഗാന്ധിക്കും തേജസ്വി യാദവിനുമെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് നരേന്ദ്ര മോദി അഴിച്ചുവിട്ടത്. പേരും മഹിമയും ഉള്ളവര്‍ക്ക് അധ്വാനിക്കുന്ന വര്‍ഗം നന്നാകുന്നത് ഇഷ്ടമല്ലെന്നും, ചായ വിറ്റു നടന്ന താന്‍ ഈ സ്ഥാനത്ത് എത്തിയത് അവര്‍ക്ക് സഹിക്കുന്നില്ലെന്നും മോദി വിമര്‍ശിച്ചു. ദലിതരെയും പിന്നാക്കക്കാരെയും അധിക്ഷേപിക്കല്‍ അവരുടെ ജന്മാവകാശമാണെന്നും പ്രധാനമന്ത്രി തുറന്നടിച്ചു. ‘ഇവര്‍ ദലിതരെയും പിന്നാക്ക വിഭാഗക്കാരെയും അധിക്ഷേപിക്കുന്നത് [&Read More

Main story

‘അമിത് ഷായുടെ ഭീഷണിയില്‍ ഞാന്‍ പേടിക്കില്ല, ഞാന്‍ അദ്വാനിയെ അറസ്റ്റ് ചെയ്ത ലാലുവിന്റെ

കിഷന്‍ഗഞ്ച്: ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് തേജസ്വി യാദവ്. അമിത് ഷാ തന്നെ ഭീഷണിപ്പെടുത്തുന്നുണ്ട്. എന്നാല്‍, ലാലു പ്രസാദ് യാദവിന്റെ മകനാണ് ഞാന്‍. അദ്ദേഹം അമിത് ഷായുടെ മേലാളന്മാരെ ഭയന്നിട്ടില്ലെങ്കില്‍ താനും ഒട്ടും ഭയക്കുന്നില്ലെന്നും തേജസ്വി പറഞ്ഞു. കിഷന്‍ഗഞ്ചിലെ കോചാധമന്‍ നിയമസഭാ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ‘എന്റെ അച്ഛന്‍ അവരുടെ മേലാളന്മാരെ ഭയപ്പെട്ടില്ലെങ്കില്‍, അദ്ദേഹത്തിന്റെ മകന്‍ എങ്ങനെ ഭയപ്പെടും?’Read More

India

ബിഹാറില്‍ മഹാസഖ്യം അധികാരത്തില്‍ വന്നാല്‍ മുസ്‌ലിം-ദലിത് വിഭാഗങ്ങളില്‍നിന്നും ഉപമുഖ്യമന്ത്രിമാര്‍-പപ്പു യാദവ്

പാട്‌ന: ബിഹാറില്‍ ‘ഇന്‍ഡ്യ’ സഖ്യം അധികാരത്തില്‍ വന്നാല്‍ ദലിത്, മുസ്‌ലിം സമുദായങ്ങളില്‍നിന്ന് ഓരോ ഉപമുഖ്യമന്ത്രിമാരെ നിയമിക്കുമെന്ന് സ്വതന്ത്ര എംപിയായ പപ്പു യാദവ് പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്ന നിലപാടാണ് രാഹുല്‍ ഗാന്ധിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ‘ബിഹാറില്‍ ‘ഇന്‍ഡ്യ’ സഖ്യത്തിന്റെ സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍, ഞങ്ങളുടെ നേതാവ് രാഹുല്‍ ഗാന്ധി തീര്‍ച്ചയായും ദലിത്, മുസ്‌ലിം സമുദായങ്ങളില്‍നിന്ന് ഓരോ ഉപമുഖ്യമന്ത്രിമാരെ നിയമിക്കും. എല്ലാ സമൂഹത്തിനും ഉചിതമായ പ്രാതിനിധ്യം നല്‍കണമെന്നത് അദ്ദേഹത്തിന്റെ നിലപാടാണ്’Read More

India

ബിഹാറില്‍ എന്‍ഡിഎ പാളയത്തില്‍ പരിഭ്രാന്തി; ജെഡിയു മുന്‍ എംപിയും മുന്‍ എംഎല്‍എയും ആര്‍ജെഡിയില്‍

പട്ന: ബിഹാറില്‍ ഭരണകക്ഷിയായ എന്‍ഡിഎ പാളയത്തില്‍ പരിഭ്രാന്തി പരത്തി ജെഡിയു നേതാക്കളുടെ കൂട്ടരാജി. മുന്‍ എംപിയും മുന്‍ എംഎല്‍എയും അടക്കം അഞ്ച് പ്രമുഖ നേതാക്കളാണ് രാഷ്ട്രീയ ജനതാദളില്‍(ആര്‍ജെഡി) ചേര്‍ന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടരികില്‍ നില്‍ക്കെയാണ് നിതീഷ് കുമാറിന്റെ പാര്‍ട്ടിയില്‍നിന്നു നേതാക്കളുടെ കൂടുമാറ്റമെന്നത് ഭരണകക്ഷിയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ജെഡിയു മുന്‍ എംപി സന്തോഷ് കുശ്‌വാഹ, മുന്‍ എംഎല്‍എ രാഹുല്‍ ശര്‍മ, ജെഡിയു ബങ്ക എംപി ഗിരിധരി പ്രസാദ് യാദവിന്റെ മകന്‍ ചാണക്യ പ്രസാദ് തുടങ്ങിയവരാണ് ആര്‍ജെഡിയില്‍ ചേര്‍ന്നത്. ഇവര്‍ക്കു [&Read More