13/06/2026
[fontresizer_tawhidurrahmandear_widget]

ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോളിൽ ഭരണം എൻഡിഎക്ക്; ‘മുഖ്യമന്ത്രി’ തേജസ്വിയും ഏറ്റവും വലിയ ഒറ്റ കക്ഷി ആർജെഡിയും

 ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോളിൽ ഭരണം എൻഡിഎക്ക്; ‘മുഖ്യമന്ത്രി’ തേജസ്വിയും ഏറ്റവും വലിയ ഒറ്റ കക്ഷി ആർജെഡിയും

പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാർ നയിക്കുന്ന എൻഡിഎ നേരിയ മുൻതൂക്കത്തോടെ അധികാരം നിലനിർത്താൻ സാധ്യതയെന്ന് ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോൾ ഫലങ്ങൾ. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് വോട്ടർമാർക്കിടയിൽ ഏറ്റവും കൂടുതൽ പിന്തുണ തേജസ്വി യാദവിനാണെന്നും (34%), സീറ്റ് നിലയിൽ രാഷ്ട്രീയ ജനതാ ദൾ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും സർവേ പ്രവചിക്കുന്നു.

​243 അംഗ ബിഹാർ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 122 സീറ്റാണ് വേണ്ടത്. ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം അനുസരിച്ച്, എൻഡിഎ 121 മുതൽ 141 വരെ സീറ്റുകൾ നേടി ഭരണം തുടരാൻ സാധ്യതയുണ്ട്. അതേസമയം, തേജസ്വി യാദവിൻ്റെ നേതൃത്വത്തിലുള്ള മഹാസഖ്യം (ആർജെഡി-കോൺഗ്രസ് സഖ്യം) 98 മുതൽ 118 സീറ്റുകൾ വരെ നേടാനാണ് സാധ്യത.

വോട്ടെണ്ണൽ ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുമെന്ന സൂചന നൽകി, ഇരുമുന്നണികൾക്കുമിടയിൽ വോട്ട് ഷെയറിൽ നേരിയ വ്യത്യാസം മാത്രമാണ് പോൾ പ്രവചിക്കുന്നത്. എൻഡിഎ 43 ശതമാനം വോട്ട് വിഹിതം നേടുമ്പോൾ മഹാസഖ്യത്തിന് 41 ശതമാനം വോട്ടാണ് പ്രവചിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിതീഷ് കുമാറിനേക്കാൾ (22%) കൂടുതൽ വോട്ടർമാർ തേജസ്വി യാദവിനെ പിന്തുണച്ചു എന്നത് ശ്രദ്ധേയമാണ്.

Also read: