രാജ്യത്തെ ഇലക്ട്രിക് വാഹന(ഇവി) ഉടമകൾക്ക് ഏറ്റവും വലിയ തലവേദന സൃഷ്ടിക്കുന്നത് ചാർജിങ് സ്റ്റേഷനുകളുടെ ദൗർലഭ്യമാണ്. ദീർഘദൂര യാത്രകളിൽ ചാർജിങ് സൗകര്യങ്ങൾ ലഭ്യമല്ലാത്തതും, നിലവിലുള്ള സ്റ്റേഷനുകളിലെ തിരക്കും ഇവി ഉപയോഗിക്കുന്നവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പ്രധാന വെല്ലുവിളികളാണ്. ഈ സാഹചര്യത്തിൽ, ഉപഭോക്താക്കളുടെ ജീവിതശൈലിക്ക് അനുയോജ്യമായ വിപുലമായ ചാർജിങ് ഇൻഫ്രാസ്ട്രക്ചർ ഇന്ത്യയിൽ വികസിപ്പിക്കാൻ പദ്ധതിയിടുന്നതായി ആഗോള ഇവി ഭീമനായ ടെസ്‌ല പ്രഖ്യാപിച്ചു. ഡൽഹിയിലും മുംബൈയിലും നിലവിൽ സാന്നിധ്യമുള്ള കമ്പനി, പ്രവർത്തനങ്ങൾ രാജ്യവ്യാപകമായി വിപുലീകരിക്കുകയാണ്. ഇതിനനുസരിച്ച് സൂപ്പർചാർജിങ് ശൃംഖല വികസിപ്പിക്കാനും ഹോംചാർജിങ് [&Read More